ETV Bharat / bharat

നീറ്റ്, സിയുഇടി, ജെഇഇ പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു - NEET UG

അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി മേയ് ഏഴിന് നടക്കുമെന്ന് നാഷണൽ ടെസ്‌റ്റിങ് ഏജൻസി അറിയിച്ചു.

നീറ്റ്  സിയുഇടി  ജെഇഇ  പരീക്ഷ തിയതി പ്രഖ്യാപിച്ചു  നീറ്റ് പരീക്ഷ  NEET  CUET  NEET CUET EXAMINATION DATE
നീറ്റ് സിയുഇടി ജെഇഇ
author img

By

Published : Dec 16, 2022, 1:39 PM IST

Updated : Dec 16, 2022, 1:46 PM IST

ന്യൂഡൽഹി: നീറ്റ്, ജെഇഇ, സിയുഇടി, ഐസിഎആർ പരീക്ഷകളുടെ തീയതി നാഷണൽ ടെസ്‌റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ചു. അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി മേയ് ഏഴിന് നടക്കും. കേന്ദ്ര സർവകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയായ സിയുഇടി മേയ് 21 മുതൽ 31 വരെ നടക്കും.

എൻജിനിയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയിൻ ജനുവരി 24 മുതൽ 31 വരെയുള്ള ദിവസങ്ങളിലായിരിക്കും. റിപ്പബ്ലിക്ക് ദിനമായ 26 ന് പരീക്ഷ നടത്തില്ല. പരീക്ഷയുടെ രണ്ടാം സെഷൻ ഏപ്രിലിൽ നടക്കും. അപേക്ഷകൾ ഡിസംബർ 15 മുതൽ ജനുവരി 12 വരെ സ്വീകരിക്കും.

പരീക്ഷ ഫീസ്, സിലബസ് പരീക്ഷ കേന്ദ്രങ്ങൾ പരീക്ഷയെ സംബന്ധിച്ച മറ്റ് വിവരങ്ങൾ എന്നിവ ഉടൻതന്നെ ലഭ്യമാകുമെന്നും എൻടിഎ അറയിച്ചു. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾക്കും അറിയിപ്പുകൾക്കും നാഷണൽ ടെസ്‌റ്റിങ് ഏജൻസിയുടെ വെബ്സൈറ്റ് സന്ദർശിക്കുക. (www.nta.ac.in)

Last Updated : Dec 16, 2022, 1:46 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.