ETV Bharat / bharat

രാജ്യത്തെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 24 കോടിയിലേക്ക് - ഇന്ത്യ കൊവിഡ് വാക്സിൻ വാർത്ത

ജൂൺ എട്ടിന് 63 ദിവസങ്ങൾക്ക് ശേഷം ആദ്യമായി ഒരു ലക്ഷത്തിൽ താഴെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. 86,498 പേർക്കാണ് രാജ്യത്ത് ചൊവ്വാഴ്‌ച പുതിയതായി രോഗം സ്ഥിരീകരിച്ചത്.

india covid  india covid vaccine  india covid vaccine news  covid vaccinated  ഇന്ത്യ കൊവിഡ്  ഇന്ത്യ കൊവിഡ് വാക്‌സിൻ  ഇന്ത്യ കൊവിഡ് വാക്സിൻ വാർത്ത  കൊവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം
രാജ്യത്തെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 24 കോടിയിലേക്ക്
author img

By

Published : Jun 9, 2021, 4:23 AM IST

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചവരുടെ ആകെ എണ്ണം 23,88,40,635 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചൊവ്വാഴ്‌ച മാത്രം 18നും 44നും ഇടയിൽ പ്രായമായ 13,32,471 പേർക്ക് ഒന്നാം ഡോസ് വാക്‌സിൻ നൽകിയതായും മന്ത്രാലയം അറിയിച്ചു. 76,723 പേർക്ക് വാക്‌സിന്‍റെ രണ്ടാം ഡോസും കഴിഞ്ഞ ഒറ്റ ദിവസത്തിൽ നൽകിയിട്ടുണ്ട്.

Also Read: സ്വകാര്യ ആശുപത്രികളിലെ വാക്‌സിന് വില നിശ്ചയിച്ച് കേന്ദ്ര സർക്കാർ

18 വയസിനും 44 വയസിനും ഇടയിലുള്ള 3,17,37,869 പേർക്കാണ് രാജ്യത്ത് ഇതുവരെ ഒന്നാം ഡോസ് വാക്‌സിന്‍റെ കുത്തിവയ്പ്പ് നൽകിയിട്ടുള്ളത്. രണ്ട് ഡോസും പൂർത്തിയായവരുടെ എണ്ണം 3,16,134 ആണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ബീഹാർ, ഡൽഹി, ഗുജറാത്ത്, ഹരിയാന, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ 18നും 44നും ഇടയിലുള്ള 10 ലക്ഷത്തിലധികം പേർക്ക് ആദ്യ ഡോസ് നൽകിയതായും മന്ത്രാലയം അറിയിച്ചു.

Also Read: കൊവിഡ് മൂന്നാം തരംഗം കുട്ടികളില്‍ ഗുരുതരമാകുമെന്നതിന് തെളിവില്ലെന്ന് രണ്‍ദീപ് ഗുലേറിയ

ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം ആകെ വാക്‌സിൻ സ്വീകരിച്ച 23,88,40,635 പേരിൽ 99,95,552 ആരോഗ്യ പ്രവർത്തകർ ഒന്നാം ഡോസും 68,91,662 ആരോഗ്യ പ്രവർത്തകർ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. കൂടാതെ, 1,63,80,521 മുൻനിര പോരാളികൾ ഒന്നാം ഡോസും 87,26,071 പേർ രണ്ടാം ഡോസും സ്വീകരിച്ചു.

Also Read: 'അളക്കാനാകാത്ത നാശം' ; യഥാർഥ കൊവിഡ് കണക്ക് കേന്ദ്രം മറച്ചുവയ്ക്കുന്നുവെന്ന് പ്രിയങ്ക

ജൂൺ എട്ടിന് മാത്രം രാജ്യത്ത് ആകെ 25,58,652 പേർക്കാണ് വാക്‌സിൻ നൽകിയത്. ഇതിൽ 22,67,842 പേർ ഒന്നാം ഡോസും 2,90,810 പേർ രണ്ടാം ഡോസുമാണ് സ്വീകരിച്ചതെന്നും മന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം രാജ്യത്ത് ജൂൺ എട്ടിന് 63 ദിവസങ്ങൾക്ക് ശേഷം ആദ്യമായി ഒരു ലക്ഷത്തിൽ താഴെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. 86,498 പേർക്കാണ് രാജ്യത്ത് ചൊവ്വാഴ്‌ച പുതിയതായി രോഗം സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.