ലഖ്‌നൗ: ഖുശിനനഗറിലെ നാരായണി നദിയിൽ ബോട്ടിൽ കുടുങ്ങിയ 150 പേരെ ദേശിയ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി. എഞ്ചിൻ തകരാറിനെ തുടർന്ന് നദിയുടെ നടുവിൽ കുടുങ്ങിയ ബോട്ടിലെ യാത്രക്കാരെയാണ് എൻഡിആർഎഫ് സംഘമെത്തി രക്ഷപ്പെടുത്തിയത്.
സ്ഥലത്തെത്തിയ ഉടനെ പത്ത് മിനിറ്റിനുള്ളിൽ ഓപ്പറേഷൻ ആരംഭിച്ചുവെന്നും ബോട്ടുകളിൽ 30-40 പേരെയായാണ് രക്ഷപ്പെടുത്തിയതെന്നും ഗോരഖ്‌പൂർ എൻഡിആർഎഫ് സംഘം അറിയിച്ചു. നദിക്ക് നടുവിൽ നിന്നുപോയ ബോട്ട് വെള്ളത്തിന്‍റെ ചലനത്തിന് അനുസരിച്ച് മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ചിരുന്നു. കൃഷി ആവശ്യങ്ങൾക്കായി പുഴയുടെ മറുകരയിലേക്ക് പോയ ആളുകൾ തിരികെയെത്തവെയാണ് അപകടത്തിൽപെട്ടത്.
സ്‌ത്രീകളും കുട്ടികളും ഉൾപ്പടെ 150ഓളം പേരാണ് നദിയിൽ കുടുങ്ങിയത്. എഞ്ചിൻ പെപ്പ് കേടാകുകയും ഓയിൽ ലീക്ക് ചെയ്യുകയുമായിരുന്നുവെന്ന് ബോട്ട് യാത്രക്കാരൻ പറഞ്ഞു. കാലാവസ്ഥ അനുയോജ്യമല്ലാത്ത സാഹചര്യത്തിൽ ഭയപ്പെട്ടുപോയെന്നും ബോട്ടിലുണ്ടായ യാത്രക്കാരൻ പറഞ്ഞു.
അതേ സമയം ഇത്തരത്തിലുള്ള സംഭവങ്ങൾ ഗ്രാമത്തിൽ ഇടക്കിടെ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും പാലത്തിന് കുറുകെ പാലം നിർമിക്കണമെന്നും ഗ്രാമനിവാസികളുടെ സുരക്ഷ നടപടികൾ ഉറപ്പാക്കണമെന്നും ഗ്രാമത്തിലെ ആളുകൾ പറയുന്നു.
ALSO READ: ഗംഗാനദിയില്‍ പേടകത്തില്‍ ഒഴുകിയെത്തിയത് പിഞ്ചുകുഞ്ഞ്