ഭുവനേശ്വർ: ഏപ്രിൽ 15 ദേശീയ ട്രാൻസ്‌ജെൻഡർ ദിനമായി ആചരിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ കൗൺസിൽ ഫോർ ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ് (എൻസിടിപി) പ്രതിനിധികൾ ഒഡീഷ ഗവർണർ ഗണേഷി ലാലിന് മെമ്മോറാണ്ടം സമർപ്പിച്ചു. 2014 ഏപ്രിൽ 15നാണ് ട്രാൻസ്‌ജെൻഡർമാരെ മൂന്നാം ലിംഗമായി അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. അതിനാൽ കേന്ദ്രസർക്കാർ ഏപ്രിൽ 15 ദേശീയ ട്രാൻസ്‌ജെൻഡർ ദിനമായി പ്രഖ്യാപിക്കണമെന്ന് എൻസിടിപി പ്രതിനിധി മീര പരിദ പറഞ്ഞു. 2014ലെ ഉത്തരവിന് ശേഷം ആളുകൾ തങ്ങളെ ബഹുമാനിക്കാൻ തുടങ്ങിയെന്ന് പരിദ പറയുന്നു. വിഷയം ഗൗരവമായി എടുത്ത് തുടർനടപടികളിലേക്ക് നീങ്ങുമെന്ന് ഗവർണർ അറിയിച്ചുവെന്നും പരിദ കൂട്ടിച്ചേർത്തു.
ഏപ്രിൽ 15 ദേശീയ ട്രാൻസ്‌ജെൻഡർ ദിനമായി ആചരിക്കണമെന്ന ആവശ്യവുമായി എൻസിടിപി പ്രതിനിധികൾ
2014 ഏപ്രിൽ 15നാണ് ട്രാൻസ്‌ജെൻഡർമാരെ മൂന്നാം ലിംഗമായി അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചത്