മുംബൈ : നരേന്ദ്രമോദിയുടെ ജന്മദിനത്തിലെ റെക്കോഡ് വാക്‌സിനേഷനെതിരെ ആരോപണവുമായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി). മോദിയുടെ ജന്മദിനത്തിൽ റെക്കോഡ് സൃഷ്‌ടിക്കാൻ കഴിഞ്ഞ രണ്ടാഴ്‌ചയോളം വാക്‌സിൻ ഡോസുകൾ കുറച്ചുനൽകിയെന്നാണ് എൻസിപി നേതാക്കളുടെ ആരോപണം.
പ്രധാനമന്ത്രിയുടെ 71-ാം ജന്മദിനമായ സെപ്‌റ്റംബർ 17ന് 2.5 കോടി എന്ന റെക്കോഡ് വാക്‌സിനേഷനിലേക്കാണ് രാജ്യം കടന്നത്. എന്നാൽ അതിന് അടുത്ത ദിവസവും എന്തുകൊണ്ട് കേന്ദ്രസർക്കാരിന് സമാനമായ ലക്ഷ്യം കൈവരിക്കാനായില്ലെന്നാണ് എൻസിപി ദേശീയ വക്താവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക് ഉയർത്തുന്ന ചോദ്യം.
ALSO READ: ബാബുൽ സുപ്രിയോയുടെ 'സെഡ്' കാറ്റഗറി റദ്ദാക്കി ; നടപടി തൃണമൂല്‍ പ്രവേശനത്തിന് പിന്നാലെ
മോദിയുടെ ജന്മദിനത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ വാക്‌സിനേഷൻ നിരക്ക് കുറച്ചതാണ് റെക്കോഡ് വാക്‌സിനേഷൻ കൈവരിക്കാൻ കാരണമായത്. നേരത്തേ കേന്ദ്രം ഇത്തരത്തില്‍ വാക്‌സിനേഷൻ നടത്തിയിരുന്നെങ്കിൽ രാജ്യത്ത് നിരവധി പേര്‍ക്ക് പ്രയോജനം ലഭിക്കുമായിരുന്നുവെന്നും മാലിക് വ്യക്തമാക്കി.