ETV Bharat / bharat

പിടിമുറുക്കി എൻസിബി; ഷാരുഖാന്‍റെ വീട്ടിൽ അപ്രതീക്ഷിത റെയ്ഡ് - എൻസിബി റെയ്ഡ്

നടി അനന്യ പാണ്ഡയെടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. അനന്യയെ പിന്നീട് ചോദ്യംചെയ്യലിന് വിളിപ്പിച്ചു.

aryan khan  Mumbai cruise drugs case  ncb raid in shah rukh khans house in connection with mumbai cruise drugs case  ncb raid in shah rukh khans house  ncb raid  Narcotics Control Bureau  Narcotics Control Bureau raid  അനന്യ പാണ്ഡ  Ananya Pandey  ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസ്  ക്രൂസ് കപ്പൽ  ക്രൂസ് കപ്പൽ ലഹരിപ്പാർട്ടി  ആര്യൻ ഖാൻ  എൻസിബി  എൻസിബി റെയ്ഡ്  മന്നത്ത്
ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസ്: ഷാരുഖാന്‍റെ വീട്ടിൽ എൻസിബി പരിശോധന
author img

By

Published : Oct 21, 2021, 3:01 PM IST

മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി (mumbai cruise drugs case) ബന്ധപ്പെട്ട് നടൻ ഷാരുഖാന്‍റെ വീട്ടിലും റെയ്ഡ്. നർക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (Narcotics Control Bureau) ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. നടി അനന്യ പാണ്ഡയെടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. പിന്നാലെ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടിയെ ചോദ്യംചെയ്യലിന് വിളിപ്പിച്ചു. അനന്യ പാണ്ഡേയുടെ മൊബൈൽ ഫോൺ എൻസിബി വാങ്ങിയതായാണ് റിപ്പോർട്ടുകൾ.

രാവിലെ ആര്യൻ ഖാനെ കാണാൻ ഷാരുഖ് ഖാൻ ജയിലിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എൻസിബി ഉദ്യോഗസ്ഥർ ഷാരുഖ് ഖാന്‍റെ വീട്ടിൽ പരിശോധന നടത്തുന്നത്.

ALSO READ: ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്‌ടോബർ 26 ലേക്ക് മാറ്റി

അതേസമയം ആര്യൻ ഖാന്‍റെ വാട്‌സ്‌ ആപ്പ് ചാറ്റുമായി ബന്ധപ്പെട്ടാണ് അനന്യ പാണ്ഡയുടെ വീട്ടിൽ റെയ്ഡെന്നാണ് സൂചന. ബോളിവുഡിലെ യുവനടിയുമായി ആര്യൻ ഖാൻ ചാറ്റ് നടത്തിയതിന്‍റെ വിവരങ്ങള്‍ എൻസിബി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചിരുന്നു.

കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ആഢംബര കപ്പലിൽ നടന്ന ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വരേണ്ടതുണ്ടെന്നും കഴിഞ്ഞ ദിവസം എൻസിബി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.

ASLO READ: ആര്യന്‍ ഖാനെ കാണാന്‍ ആർതർ റോഡ് ജയിലിലെത്തി ഷാരൂഖ് ഖാൻ ; വീഡിയോ

ഒക്​ടോബർ മൂന്നിനാണ്​ ആര്യനെ എൻസിബി അറസ്റ്റ്​ ചെയ്യുന്നത്​. ബുധനാഴ്ച ആര്യന്​ കോടതി ജാമ്യം നിഷേധിച്ചിരുന്നു. മൂന്നാഴ്ചയായി ജയിലിലാണ്​ ആര്യൻ. ഇതോടെ​ ജാമ്യത്തിനായി ബോംബെ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്​. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്‌ടോബർ 26നായിരിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.