ETV Bharat / bharat

ലഹരിക്കേസില്‍ ഭാരതി സിങ്ങിനും ഭർത്താവിനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എൻസിബി - കുറ്റപത്രം സമര്‍പ്പിച്ച് എൻസിബി

2020ലെ ലഹരിക്കേസിലാണ് ഹാസ്യതാരം ഭാരതി സിങിനും ഭർത്താവ് ഹർഷ് ലിംബാച്ചിയ്‌ക്കുമെതിരെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചത്

NCB files chargesheet against Bharti Singh  Bharti Singh and husband  Bharti Singh and husband drug case  ലഹരിക്കേസ്  ഭാരതി സിങിനും ഭർത്താവിനുമെതിരെ എൻസിബി കുറ്റപത്രം  എൻസിബി കുറ്റപത്രം  ഹർഷ് ലിംബാച്ചി  നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ
ലഹരിക്കേസില്‍ ഭാരതി സിങിനും ഭർത്താവിനുമെതിരെ എൻസിബി കുറ്റപത്രം സമര്‍പ്പിച്ചു
author img

By

Published : Oct 30, 2022, 7:39 AM IST

മുംബൈ: ഹാസ്യതാരം ഭാരതി സിങ്ങിനും ഭർത്താവ് ഹർഷ് ലിംബാച്ചിയ്‌ക്കുമെതിരെ കുരുക്കുമുറുക്കി നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി). ഇരുവര്‍ക്കുമെതിരായ ലഹരിക്കേസിൽ 200 പേജുള്ള കുറ്റപത്രം ശനിയാഴ്‌ച (ഒക്‌ടോബര്‍ 29) സമര്‍പ്പിച്ചു. 2020ലെ ലഹരിക്കേസില്‍ അറസ്റ്റിലായ ഇരുവരും ജാമ്യത്തില്‍ കഴിയവെയാണ് എൻസിബി നടപടി.

ഭാരതി സിങിന്‍റെ പ്രൊഡക്ഷൻ ഓഫിസിലും വീട്ടിലുമായി നടത്തിയ റെയ്‌ഡില്‍ രണ്ടിടങ്ങളിൽ നിന്നുമായി 86.5 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. തുടര്‍ന്ന്, മുംബൈയിലെ കോടതി ദമ്പതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ശേഷം, 15,000 രൂപയുടെ ബോണ്ടിൽ ഇരുവരെയും മജിസ്‌ട്രേറ്റ് കോടതി ജാമ്യത്തിൽ വിടുകയായിരുന്നു.

അതേസമയം, ലഹരി അന്വേഷണവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ മുംബൈ എൻസിബി സസ്പെൻഡ് ചെയ്‌തിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹാജരാകാത്തതിനെ തുടർന്നാണ് ഇവരെ സസ്പെൻഡ് ചെയ്‌തത്. ലഹരി കൈവശം വയ്‌ക്കല്‍, ലഹരി ഉപയോഗം എന്നീ കുറ്റങ്ങള്‍ പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.