ETV Bharat / bharat

ഇതിഹാസത്തിനൊപ്പം നസ്രിയയും ഫഹദും; ചിത്രം വൈറല്‍

ഞായറാഴ്‌ച തന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് നസ്രിയ, തന്‍റെ ഭര്‍ത്താവിനും എആര്‍ റഹ്മാനും ഒപ്പമുള്ള ചിത്രം പങ്കുവച്ചത്

Nazriya Nazim and Fahadh Faasil with legend  Nazriya Nazim and Fahadh Faasil  AR Rahman  Nazriya Nazim  Fahadh Faasil  ഇതിഹാസത്തിനൊപ്പം നസ്രിയയും ഫഹദും  നസ്രിയയും ഫഹദും  നസ്രിയ  ഫഹദ്
ഇതിഹാസത്തിനൊപ്പം നസ്രിയയും ഫഹദും; ചിത്രം വൈറല്‍
author img

By

Published : Jun 25, 2023, 10:17 PM IST

Updated : Jun 25, 2023, 10:26 PM IST

സംഗീത ഇതിഹാസം എആര്‍ റഹ്മാനൊപ്പമുള്ള AR Rahman ചിത്രം പങ്കുവച്ച് നസ്രിയ നസീം Nazriya Nazim. തന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് നസ്രിയ ഈ അത്യപൂര്‍വ നിമിഷം പങ്കുവച്ചിരിക്കുന്നത്. എആര്‍ റഹ്മാനും ഭര്‍ത്താവ് ഫഹദ് ഫാസിലിനും Fahadh Faasil ഒപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

ഞായറാഴ്‌ച പങ്കുവച്ച ചിത്രത്തിന് ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ 16,000ല്‍ അധികം ലൈക്കുകള്‍ ലഭിച്ചു. രണ്ടര ലക്ഷത്തോളം പേര്‍ ഇതിനോടകം തന്നെ ചിത്രം കണ്ടുകഴിഞ്ഞു. പ്രേക്ഷകരുടെ പ്രിയ താരദമ്പതികള്‍ക്ക് അന്നും ഇന്നും എന്നും ആരാധകര്‍ ഏറെയാണ്.

അതേസമയം 'ധൂമം' Dhoomam ആണ് ഫഹദിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. അതിന് മുമ്പ് താരത്തിന്‍റേതായി തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'പാച്ചുവും അത്ഭുത വിളക്കും' Pachuvum Athbutha Vilakkum, 'മലയന്‍കുഞ്ഞ്' Malayankunju, 'വിക്രം' Vikram എന്നിവ.

'മലയന്‍കുഞ്ഞി'ലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയത് എആര്‍ റഹ്മാന്‍ ആയിരുന്നു. സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്‌ത 'മലയന്‍കുഞ്ഞ്' 2022ലാണ് പുറത്തിറങ്ങിയത്. ഈ വേളയിലുള്ള ചിത്രമാകാം നസ്രിയ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതെന്നാണ് ആരാധകരുടെ വാദം.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്‌ത 'ട്രാന്‍സ്' (2020) ആണ് നസ്രിയ ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം. അതേസമയം 2022ല്‍ പുറത്തിറങ്ങിയ റൊമാന്‍റിക് കോമഡി ചിത്രം 'അണ്ടേ സുന്ദരനികി'യാണ് നസ്രിയയുടേതായി ഏറ്റവും ഒടുവില്‍ റിലീസായ തെലുഗു ചിത്രം. നാനിയാണ് ചിത്രത്തില്‍ നസ്രിയയുടെ നായകനായെത്തിയത്.

നസ്രിയ നിരവധി സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു നസ്രിയ - ഫഹദ് വിവാഹം. വിവാഹ ശേഷം സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തിരുന്നു നസ്രിയ. വിവാഹ ശേഷം 2018ല്‍ 'കൂടെ' എന്ന അഞ്ജലി മേനോന്‍ ചിത്രത്തിലൂടെയാണ് നസ്രിയ വീണ്ടും അഭിനയരംഗത്ത് എത്തുന്നത്. എന്നാല്‍ പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 'ട്രാന്‍സ്' എന്ന സിനിമയിലും അഭിനയിച്ചു. വീണ്ടും മലയാള സിനിമയില്‍ നീണ്ട ഇടവേളയിലാണ് താരം.

മലയാളത്തിന്‍റെ പ്രിയ താര ജോഡികളാണ് നസ്രിയയും ഫഹദ് ഫാസിലും. ജീവിതത്തിന്‍റെ ഓരോ നിമിഷവും ഇരുവരും ആസ്വദിക്കാറുണ്ട്. ഇരുവരുടെയും പ്രണയം മൊട്ടിട്ടത് 'ബാംഗ്ലൂര്‍ ഡേയ്‌സി'ന്‍റെ സെറ്റില്‍ വച്ചായിരുന്നു. ഇക്കാര്യം താരങ്ങള്‍ തന്നെ പലകുറി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്.

നസ്രിയ തന്നെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു എന്നാണ് ഫഹദ് മുമ്പൊരിക്കല്‍ വെളിപ്പെടുത്തിയത്. ഇതേക്കുറിച്ചുള്ള ഫഹദിന്‍റെ വാക്കുകള്‍ നോക്കാം - 'ബാംഗ്ലൂര്‍ ഡേയ്‌സിന്‍റെ ചിത്രീകരണം നടക്കുമ്പോള്‍ പരസ്‌പരം നോക്കി ഇരിക്കാന്‍ തുടങ്ങി. പുറത്ത് ലൈറ്റപ്പ് നടക്കുമ്പോള്‍ മുറിയില്‍ ഞാനും നസ്രിയയും തനിച്ചായിരുന്നു. ഇടയ്‌ക്ക് നസ്രിയ അടുത്ത് വന്നിട്ട്, എടോ തനിക്ക് എന്നെ കല്യാണം കഴിക്കാന്‍ പറ്റുമോയെന്ന് ചോദിച്ചു.' - ഇപ്രകാരമാണ് ആ പ്രൊപ്പോസ് നിമിഷത്തെ കുറിച്ച് ഫഹദിന് പറയാനുള്ളത്.

എന്നാല്‍ വിവാഹത്തെ കുറിച്ചുള്ള നസ്രിയയുടെ വാക്കുകളും നോക്കാം. 'ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും നേരത്തെ പരസ്‌പരം അറിയാം. 'നേരം' സിനിമ കണ്ട ശേഷം ഫഹദ് എനിക്ക് മെസേജ് അയച്ചു. ഞങ്ങള്‍ രണ്ട് പേരും സിനിമകള്‍ കണ്ട് പരസ്‌പരം അഭിപ്രായം പറയുമായിരുന്നു. പിന്നീട് ഫഹദിന്‍റെ നായികയായി ചില സിനിമകളില്‍ അവസരം ലഭിച്ചു'.

'ആ സമയത്താണ് ബാംഗ്ലൂര്‍ ഡേയ്‌സ് വരുന്നത്. പിന്നെ ഞങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് ഞങ്ങള്‍ക്ക് പോലും അറിയില്ല എന്നതായിരുന്നു സത്യം. എല്ലാം പെട്ടെന്ന് സംഭവിച്ച കാര്യങ്ങള്‍ ആയിരുന്നു. മറ്റുള്ളവരെ കുറിച്ച് ഞങ്ങള്‍ മറന്നുപോയി.' - നസ്രിയ പറഞ്ഞു.

Also Read: ഭര്‍ത്താവിനെ മിസ് ചെയ്യുന്നു; ഫഹദിനെ കാണാന്‍ സെറ്റിലെത്തി നസ്രിയ

Last Updated : Jun 25, 2023, 10:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.