Nayanthara walked with chappals: ലേഡീ സൂപ്പര്‍സ്‌റ്റാര്‍ നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍റെയും പുതിയ വിശേഷങ്ങളും വാര്‍ത്തകളില്‍ നിറയുകയാണ്. ജൂണ്‍ ഒമ്പതിനായിരുന്നു ആരാധകരും സിനിമ ലോകവും കാത്തിരുന്ന താരവിവാഹം നടന്നത്. വിവാഹത്തിന് പിന്നാലെ നവ താരദമ്പതികള്‍ കഴിഞ്ഞ ദിവസം തിരുമല ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു.
Nayanthara posed camera after darshan: ഇതിന്‍റെ ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. അതേസമയം നയന്‍താരയുടെ ക്ഷേത്രദര്‍ശനം ഇപ്പോള്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. തിരുമല ക്ഷേത്ര നടയില്‍ നയന്‍താര ചെരുപ്പിട്ട് നടന്നതാണ് വിവാദങ്ങള്‍ക്ക് വഴിതുറന്നത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ താര ദമ്പതികള്‍ ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തിരുന്നു. ഇതിനെതിരെയും ആളുകള്‍ രംഗത്തെത്തിയിരിക്കുകയാണ്.
Nayanthara with slippers in Tirumala: വിഷയത്തില്‍ തിരുമല തിരുപ്പതി ദേവസ്ഥാനംസ് (ടിടിഡി ബോര്‍ഡ്) പ്രതികരിച്ചു. 'നയന്‍താര ചെരുപ്പ് ധരിച്ച് ക്ഷേത്ര നടയിലൂടെ നടന്നത് നിര്‍ഭാഗ്യകരമാണ്. ക്ഷേത്രത്തിന് മുമ്പില്‍ ഫോട്ടോ ഷൂട്ട് ചെയ്യുന്നത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. നിയമ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം നയന്‍താരക്കെതിരെ നടപടി എടുക്കും', സംഭവത്തില്‍ വിജിലന്‍സ് ഓഫീസര്‍ ബാല്‍ റെഡ്ഡി മാധ്യമങ്ങളോട് വ്യക്തമാക്കി.
താരദമ്പതികള്‍ ഫോട്ടോ എടുത്ത സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിജിലന്‍സ് ഓഫീസര്‍ അറിയിച്ചു.