നവാസുദ്ദീൻ സിദ്ദിഖിയും Nawazuddin Siddiqui നവാഗതയായ അവ്‌നീത് കൗറും Avneet Kaur പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'ടിക്കു വെഡ്‌സ് ഷേരു' Tiku Weds Sheru. ഈ സിനിമയിലൂടെ നിര്‍മാണ രംഗത്ത് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ബോളിവുഡ് താരസുന്ദരി കങ്കണ റണാവത്ത് Kangana Ranaut. ജൂണ്‍ അവസാനത്തോടെ 'ടിക്കു വെഡ്‌സ് ഷേരു' ആമസോണ്‍ പ്രൈമിലും Amazon Prime ലഭ്യമാകും.
'ടിക്കു വെഡ്‌സ് ഷേരു'വിന്‍റെ ട്രെയിലര്‍ ബുധനാഴ്‌ച പുറത്തിറങ്ങിയിരുന്നു. ട്രെയിലറില്‍ നവാസുദ്ദീൻ സിദ്ദിഖിയുടെയും അവ്‌നീത് കൗറിന്‍റെയും ചുംബന രംഗങ്ങള്‍ ഉണ്ടായിരുന്നു. ഇത് ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കൾക്ക് അത്ര ഇഷ്‌ടമായില്ല. നവാസുദ്ദീന്‍റെ ചുംബന രംഗത്തില്‍ പ്രതിഷേധിച്ച് പലരും സോഷ്യല്‍ മീഡിയയില്‍ കമന്‍റുകളുമായി പ്രത്യക്ഷപ്പെട്ടു.
താരങ്ങള്‍ തമ്മിലുള്ള പ്രായ വ്യത്യാസത്തില്‍ അപലപിച്ചും നിരവധി പേര്‍ രംഗത്തെത്തി.'48 വയസുള്ള നവാസുദ്ദീൻ സിദ്ദിഖിയും 21 വയസുള്ള അവ്നീത് കൗറും തമ്മില്‍ ഒരു ചുംബന രംഗമുണ്ട്. ഇത് നിയമപരമായി ശരിയാണെന്ന് എനിക്കറിയാം. പക്ഷേ ധാർമികമായി എനിക്കിത് ദഹിക്കാൻ കഴിയുന്നില്ല' - ഇപ്രകാരമായിരുന്നു ഒരു സോഷ്യല്‍ ഉപയോക്താവിന്‍റെ കമന്‍റ്.
'20 വയസുള്ള ടിക് ടോക്കർ അവ്നീത് കൗർ 48 വയസുള്ള നവാസുദ്ദീൻ സിദ്ദിഖിയുമായി സ്‌ക്രീനിൽ ചുംബിക്കുന്നു. അവ്‌നീതിന്‍റെ മാതാപിതാക്കൾ ഇത് അനുവദിക്കുന്നത് പരിഹാസ്യമാണ്. ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ടിക് ടോക്കറുകളിൽ ഒരാളാണ് അവ്‌നീത്. എന്നാൽ പണത്തിനും പ്രശസ്‌തിക്കും വേണ്ടിയുള്ള അത്യാഗ്രഹമാണ് ഈ പെൺകുട്ടികൾക്ക്. അവര്‍ ഏത് അറ്റം വരെയും പോകും' - മറ്റൊരാള്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
നവാസുദ്ദീനും അവ്‌നീതും ആദ്യമായി ഒന്നിച്ചഭിനയിച്ച റൊമാന്‍റിക് കോമഡിയാണിത്. ചിത്രത്തില്‍ ടിക്കു എന്ന കഥാപാത്രത്തെ നവാസുദ്ദീൻ സിദ്ദിഖിയും ഷേരു എന്ന കഥാപാത്രത്തെ അവ്നീതും അവതരിപ്പിക്കുന്നു. രണ്ട് വ്യത്യസ്‌ത കാഴ്‌ചപ്പാടുകളും അഭിരുചികളും ഉള്ള ടിക്കുവും ഷേരുവും വിവാഹം കഴിക്കുകയും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രപശ്ചാത്തലം.
മുബൈയിലേയ്‌ക്ക് താമസം മാറാനും സിനിമയിൽ സജീവമാകാനുമുള്ള അവസരവുമായാണ് ടിക്കു തന്‍റെ വിവാഹത്തെ കാണുന്നത്. അതേസമയം ഷേരുവാകട്ടെ, വർഷങ്ങളായി ചെറിയ വേഷങ്ങളിലാണ് സിനിമകളിൽ പ്രത്യക്ഷപ്പെടുന്നത്.
പുറത്തിറങ്ങിയ ട്രെയിലറില്‍ ഇരുവരുടെയും വിചിത്രമായ പ്രണയകഥയും അവരുടെ ബുദ്ധിമുട്ടുകളുമാണ് കാണാനാവുക. ഒറ്റ ദിനം കൊണ്ട് 'ടിക്കു വെഡ്‌സ് ഷേരു' ട്രെയിലര്‍ ട്രെന്‍ഡിംഗിലും ഇടംപിടിച്ചു. യൂട്യൂബ് ട്രെന്‍ഡിംഗില്‍ നിലവില്‍ 12 -ാം സ്ഥാനത്താണ് ട്രെയിലര്‍.
സായ് കബീർ ആണ് സിനിമയുടെ രചനയും സംവിധാനവും. കങ്കണ റണാവത്തിന്‍റെ നിർമാണ കമ്പനിയായ മണികർണിക പ്രൊഡക്ഷൻസ് ആദ്യമായി നിർമിക്കുന്ന ചിത്രമാണ് 'ടിക്കു വെഡ്‌സ് ഷേരു'. ജൂൺ 23ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം റിലീസാകും.
അതേസമയം അവ്‌നീത് കൗറിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'ടിക്കു വെഡ്‌സ് ഷേരു'. സ്‌റ്റാര്‍ പ്ലസ്സില്‍ സംപ്രേഷണം ചെയ്‌തിരുന്ന 'ചന്ദ്ര നന്ദിനി' എന്ന ടെലിവിഷന്‍ പരമ്പരയിലും, സോണി എസ്‌എബിയില്‍ സ്‌ട്രീമിംഗ് ചെയ്‌തിരുന്ന 'അലാവുദ്ദീന്‍ - നാം തോ സുനാ ഹോഗാ' എന്ന പരമ്പരയിലും അവ്‌നീത് കൗര്‍ അഭിനയിച്ചിട്ടുണ്ട്.