ന്യൂഡല്‍ഹി : രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്ന പുരസ്‌കാരം പ്രഖ്യാപിച്ചു. പുരസ്‌കാരത്തിന് ടേബിള്‍ ടെന്നീസ് താരം അചാന്ത ശരത് കമാല്‍ അര്‍ഹനായി. നവംബര്‍ 30ന് രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ കയ്യില്‍ നിന്നും ശരത് കമാല്‍ പുരസ്‌കാരം ഏറ്റുവാങ്ങും.
കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ മലയാളി താരം എൽദോസ് പോൾ, ബാഡ്‌മിന്‍റണ്‍ താരം എച്ച്എസ് പ്രണോയ് എന്നിവർക്ക് അർജുന പുരസ്‌കാരവും ലഭിക്കും. ഷട്ടിൽ താരങ്ങളായ ലക്ഷ്യ സെൻ, എച്ച്എസ് പ്രണോയ്, വനിത ബോക്‌സർ നിഖത് സരീൻ, എൽദോസ് പോൾ, അവിനാഷ് സാബിൾ എന്നിവരടക്കം മൊത്തം 25 അത്‌ലറ്റുകൾ ഈ വർഷത്തെ അർജുന അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടു.
വളർന്നുവരുന്ന യുവ പ്രതിഭകളെ തിരിച്ചറിയുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ട്രാൻസ്‌സ്റ്റേഡിയ എന്‍ർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന് 2022ലെ രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്‌കാരം ലഭിക്കും. കായിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പുരസ്‌കാരത്തിന് കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്‌നോളജിയും ലഡാക്ക് സ്കൈ ആൻഡ് സ്‌നോബോർഡ് അസോസിയേഷനും നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
2022ലെ മൗലാന അബുൽ കലാം ആസാദ് ട്രോഫി സ്വന്തമാക്കിയിരിക്കുന്നത് അമൃത്‌സറിലെ ഗുരു നാനാക് ദേവ് സര്‍വകലാശാലയാണ്. രാഷ്‌ട്രപതി ഭവനിൽ പ്രത്യേകം സംഘടിപ്പിക്കുന്ന ചടങ്ങിൽ ജേതാക്കള്‍ പുരസ്‌കാരം ഏറ്റുവാങ്ങും.
2022 വര്‍ഷത്തെ കായിക പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരുടെ പേരും വിഭാഗങ്ങളും-
റെഗുലർ വിഭാഗത്തിൽ ദ്രോണാചാര്യ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട പരിശീലകര്‍
ജിവൻജോത് സിംഗ് തേജ | അമ്പെയ്ത്ത് |
മുഹമ്മദ് അലി ഖമർ | ബോക്‌സിങ് |
സുമ സിദ്ധാർത്ഥ് ഷിരൂർ | പാരാ ഷൂട്ടിങ് |
സുജീത് മാൻ | ഗുസ്‌തി |
ലൈഫ് ടൈം വിഭാഗത്തിൽ അംഗീകാരം നേടിയവര്‍
ദിനേശ് ജവഹർ ലാഡ് | ക്രിക്കറ്റ് |
ബിമൽ പ്രഫുല്ല ഘോഷ് | ഫുട്‌ബോൾ |
രാജ് സിങ് | ഗുസ്‌തി |
സ്‌പോർട്‌സിലും ഗെയിമുകളിലും ആജീവനാന്ത നേട്ടങ്ങൾക്കുള്ള ധ്യാന്‍ ചന്ദ് അവാർഡ്
അശ്വിനി അക്കുഞ്ഞി സി | അത്‌ലറ്റിക്‌സ് |
ധരംവീർ സിംഗ് | ഹോക്കി |
ബി സി സുരേഷ് | കബഡി |
നിർ ബഹദൂർ ഗുരുങ് | പാരാ അത്‌ലറ്റിക്‌സ് |
സ്‌പോർട്‌സ് ആൻഡ് ഗെയിംസ് 2022 ലെ മികച്ച പ്രകടനത്തിനുള്ള അർജുന അവാർഡുകൾ
സീമ പുനിയ | അത്‌ലറ്റിക്‌സ് |
എൽദോസ് പോൾ | അത്‌ലറ്റിക്‌സ് |
അവിനാഷ് മുകുന്ദ് സാബിൾ | അത്‌ലറ്റിക്‌സ് |
ലക്ഷ്യ സെൻ | ബാഡ്‌മിന്‍റണ്‍ |
എച്ച്എസ് പ്രണോയ് | ബാഡ്‌മിന്‍റണ്‍ |
അമിത് | ബോക്‌സിങ് |
നിഖത് സരീൻ | ബോക്‌സിങ് |
ഭക്തി പ്രദീപ് കുൽക്കർണി | ചെസ് |
ആർ പ്രഗ്നാനന്ദ | ചെസ് |
ദീപ് ഗ്രേസ് എക്ക | ഹോക്കി |
ശുശീല ദേവി | ജൂഡോ |
സാക്ഷി കുമാരി | കബഡി |
നയൻ മോണി സൈകിയ | ലോൺ ബൗൾ |
സാഗർ കൈലാസ് ഒവ്ഹാൽക്കർ | മല്ലകാംബ് |
ഇലവേനിൽ വാളറിവൻ | ഷൂട്ടിങ് |
ഓംപ്രകാശ് മിതർവാൾ | ഷൂട്ടിങ് |
ശ്രീജ അകുല | ടേബിൾ ടെന്നീസ് |
വികാസ് താക്കൂർ | ഭാരോദ്വഹനം |
അൻഷു | ഗുസ്‌തി |
സരിത | ഗുസ്‌തി |
പർവീൺ | വുഷു |
മാനസി ഗിരീഷ്ചന്ദ്ര ജോഷി | പാരാ ബാഡ്‌മിന്‍റണ്‍ |
തരുൺ ധില്ലൻ | പാരാ ബാഡ്‌മിന്‍റണ്‍ |
സ്വപ്‌നിൽ സഞ്ജയ് പാട്ടീൽ | നീന്തൽ |
ജെർലിൻ അനിക ജെ | ബധിര വിഭാഗത്തിലെ ബാഡ്‌മിന്‍റണ്‍ |