ETV Bharat / bharat

National Shooter Tara Shahdeo Case: വിവാഹത്തിന് പിന്നാലെ മതം മാറാൻ നിർബന്ധിച്ചു; ദേശീയ ഷൂട്ടിങ് താരത്തിന്‍റെ മുൻ ഭർത്താവിന് ജീവപര്യന്തം തടവ് - താര ഷാദിയോ മുൻ ഭർത്താവിനെതിരെ കേസ്

Forced conversion case: താര ഷാദിയോയുടെ മുൻ ഭർത്താവിനും ഭർതൃ മാതാവിനും അന്നത്തെ ഹൈക്കോടതി രജിസ്ട്രാറിനും തടവുശിക്ഷ വിധിച്ച് സിബിഐ കോടതി.

Shooter Tara Shahdeo  forced conversion  National Shooter Tara Shahdeo case  National Shooter Forced conversion case  താര ഷാദിയോ  താര ഷാദിയോ നിർബന്ധിത മതപരിവർത്തനം  നിർബന്ധിത മതപരിവർത്തനം കേസ് ജീവപര്യന്തം  ദേശീയ ഷൂട്ടിങ് താരം താര ഷാദിയോ വിവാഹം  താര ഷാദിയോ മുൻ ഭർത്താവ് ജീവപര്യന്തം  താര ഷാദിയോ മുൻ ഭർത്താവിനെതിരെ കേസ്
National Shooter Tara Shahdeo Case
author img

By ETV Bharat Kerala Team

Published : Oct 6, 2023, 7:19 AM IST

Updated : Oct 6, 2023, 2:22 PM IST

റാഞ്ചി : ദേശീയ ഷൂട്ടിങ് താരമായിരുന്ന താര ഷാദിയോയെ (national shooter Tara Shahdeo) വിവാഹത്തിന് പിന്നാലെ മതം മാറാൻ നിർബന്ധിച്ചെന്ന കേസിൽ മുൻ ഭർത്താവിനും ഭർതൃമാതാവിനും തടവുശിക്ഷ വിധിച്ച് കോടതി (National Shooter Tara Shahdeo Ex-Husband Gets Life Imprisonment). താരയുടെ പരാതി പ്രകാരം പ്രത്യേക സിബിഐ കോടതിയാണ് (Special CBI Court) ഭർത്താവായിരുന്ന റാഖിബുൾ എന്ന രഞ്ജിത് കോലിക്ക് ജീവപര്യന്തവും ഭർതൃമാതാവായ കൗസർ റാണിക്ക് 10 വർഷം തടവും ശിക്ഷ വിധിച്ചത്. അന്നത്തെ ഹൈക്കോടതി രജിസ്ട്രാർ മുസ്‌താഖ് അഹമ്മദിന് 15 വർഷം തടവും വിധിച്ചിട്ടുണ്ട്.

സെപ്‌റ്റംബർ 30ന് മൂവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയെങ്കിലും വിധി പറയുന്നതിനായി മാറ്റിവക്കുകയായിരുന്നു. ഭർത്താവായിരുന്ന രഞ്ജിത് കോലിക്കെതിരെ സ്ത്രീധന പീഡനം (dowry harassment), നിർബന്ധിത മതപരിവർത്തനം (forced conversion) എന്നീ പരാതികളാണ് താര ഉന്നയിച്ചത്. 2014ലാണ് താര ഷാദിയോയും രഞ്ജിത് കോലിയും വിവാഹിതരായത്.

വിവാഹത്തിന് ശേഷം താരയ്ക്ക് രഞ്ജിത് കോലിയിൽ നിന്ന് ആവർത്തിച്ചുള്ള ആക്രമണങ്ങളും പീഡനങ്ങളും നേരിടേണ്ടി വന്നു. ഒടുവിൽ റാഞ്ചിയിലെ കോട്‌വാലി പൊലീസ് സ്‌റ്റേഷനിൽ (Kotwali police station) പരാതി നൽകുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ രഞ്ജിത്തിനെ റാഞ്ചി പൊലീസ് (Ranchi Police) ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്‌തു.

അന്വേഷണത്തിൽ അന്നത്തെ സബ് രജിസ്ട്രാർ മുഷ്‌താഖ് അഹമ്മദിനും കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തി. പിന്നീട്, കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് താര ഹൈക്കോടതിയെ (Jharkhand High Court) സമീപിച്ചു. ജാർഖണ്ഡ് ഹൈക്കോടതിയുടെ നിർദേശപ്രകാരം 2015ൽ കേസ് സിബിഐ ഏറ്റെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂവരും കുറ്റക്കാരാണെന്ന് കണ്ടെത്തുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തു.

മറ്റൊരു സ്ത്രീയും താൻ അനുഭവിച്ച കഷ്‌ടപ്പാടുകൾ അനുഭവിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു, അതുകൊണ്ടാണ് താൻ കോടതിയെ സമീപിച്ചതെന്ന് വിധി വന്ന ശേഷം താര പ്രതികരിച്ചു.

Also read: 'പ്രണയം നടിച്ച് മകളെ നിർബന്ധിത മതപരിവർത്തനം നടത്തി'; ഹേബിയസ് കോർപ്പസ് ഫയൽ ചെയ്‌ത് പിതാവ്

'നിർബന്ധിത മതപരിവർത്തനം ഭരണഘടന വിരുദ്ധം' കേന്ദ്രം സുപ്രീംകോടതിയിൽ: നിർബന്ധിത മതപരിവർത്തനം ഭരണഘടന വിരുദ്ധമാണെന്ന് സുപ്രീംകോടതിയിൽ കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഭീഷണിപ്പെടുത്തിയും മറ്റ് മാർഗങ്ങളിലൂടെയും മതപരിവർത്തനം നടത്തുന്നുണ്ട് എന്നും ഇത് തടയാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം മതപരിവർത്തനത്തിനുള്ള സ്വാതന്ത്ര്യമല്ലെന്നും വിഷയത്തിൽ ഒൻപത് സംസ്ഥാനങ്ങൾ പ്രത്യേക നിയമനിർമാണങ്ങൾ നടത്തിയെന്നും കേന്ദ്രം അറിയിച്ചു.

Last Updated : Oct 6, 2023, 2:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.