ETV Bharat / bharat

രണ്ടു മാസത്തിനിടെ രാജ്യത്ത് കൊവിഡ് കവര്‍ന്നത് എട്ട് ലക്ഷം ജീവനുകള്‍

ആരോഗ്യ മിഷന്‍റെ കണക്കുകള്‍ പ്രകാരം മുൻ വര്‍ഷങ്ങളേക്കാള്‍ 4 ലക്ഷത്തിലധികം വര്‍ധനവാണ് മരണ നിരക്കില്‍ ഉണ്ടായിരിക്കുന്നത്.

കൊവിഡ് മരണം  രാജ്യത്തെ കൊവിഡ് മരണം  ദേശീയ ആരോഗ്യ മിഷൻ  ആരോഗ്യ മിഷന്‍റെ കണക്കുകള്‍ പുറത്ത്  കൊവിഡ് 19  കേന്ദ്ര ആരോഗ്യമന്ത്രാലയം  national health mission  covid 19  covid 19 national death rate  national death rate  hike in covid 19 death rate
രണ്ടു മാസത്തിനിടെ രാജ്യത്ത് കൊവിഡ് കവര്‍ന്നത് എട്ട് ലക്ഷം ജീവനുകള്‍
author img

By

Published : Jul 10, 2021, 10:14 AM IST

Updated : Jul 10, 2021, 12:41 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് മരണനിരക്ക് ഇരട്ടിയിലധികമായേക്കുമെന്ന് റിപ്പോര്‍ട്ട്. ദേശീയ ആരോഗ്യ മിഷന്‍റെ കണക്കുകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. ആരോഗ്യ മിഷന്‍റെ കണക്ക് പ്രകാരം 2021 ഏപ്രില്‍, മെയ് മാസങ്ങളിലായി എട്ട് ലക്ഷത്തിലധികം പേരാണ് രാജ്യത്ത് മരിച്ചത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഇതേ കാലയളവില്‍ മരിച്ചവരുടെ എണ്ണം 4 ലക്ഷത്തില്‍ താഴെ മാത്രമാണ്. മരണ നിരക്കില്‍ മുൻ വര്‍ഷങ്ങളേക്കാള്‍ നാല് ലക്ഷത്തിലധികം വര്‍ധനവ് വന്നുവെന്നാണ് ആരോഗ്യ മിഷന്‍റെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. പനിയും ശ്വാസ തടസവും കാരണമാണ് ഭൂരിഭാഗം മരണങ്ങളും സംഭവിച്ചത്. ഇത് കൊവിഡ് മരണമാകാമെന്നാണ് വിലയിരുത്തല്‍. അങ്ങനെവരുമ്പോള്‍ മരണസംഖ്യ ഇരട്ടിയായേക്കും.

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 4 ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് ഏപ്രിൽ- മെയ് മാസങ്ങളിൽ മാത്രം 1,68,927 പേർ മരിച്ചു.

Also Read: കൊവിഡ് ഡാറ്റ മാനേജ്മെൻ്റ് നോഡൽ ഓഫിസറായി ശ്രീറാം വെങ്കിട്ടരാമന്‍

Last Updated : Jul 10, 2021, 12:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.