ETV Bharat / bharat

വിഖ്യാത നടന്‍ നസറുദ്ദീന്‍ ഷാ ആശുപത്രിയില്‍ - നസറുദ്ദീന്‍ ഷാ പുതിയ വാര്‍ത്ത

മുതിര്‍ന്ന നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ന്യുമോണിയയെ തുടര്‍ന്ന്.

naseeruddin shah hospitalised  ratna pathak on naseeruddin shah health  naseeruddin shah health updates  naseeruddin shah unwell  നസറുദ്ദീന്‍ ഷാ ന്യുമോണിയ വാര്‍ത്ത  നസറുദ്ദീന്‍ ഷാ ആശുപത്രി വാര്‍ത്ത  നസറുദ്ദീന്‍ ഷാ ആശുപത്രിയില്‍ വാര്‍ത്ത  നസറുദ്ദീന്‍ ഷാ പുതിയ വാര്‍ത്ത  നടന്‍ നസറുദ്ദീന്‍ ഷാ ന്യുമോണിയ വാര്‍ത്ത
വിഖ്യാത നടന്‍ നസറുദ്ദീന്‍ ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
author img

By

Published : Jun 30, 2021, 2:56 PM IST

മുംബൈ : ന്യുമോണിയ ബാധയെ തുടര്‍ന്ന് വിഖ്യാത നടന്‍ നസറുദ്ദീന്‍ ഷാ ആശുപത്രിയില്‍. മുംബൈയിലെ ഖാര്‍ ഹിന്ദുജ ആശുപത്രിയിലാണ് 70 കാരനായ നടനെ പ്രവേശിപ്പിച്ചത്. അഭിനേത്രി കൂടിയായ ഭാര്യ രത്ന പഥക്കാണ് രോഗവിവരം പുറത്തുവിട്ടത്.

ശ്വാസകോശത്തിലെ ന്യുമോണിയ ബാധ കൂടിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

Also read: നടന്‍ ദിലീപ് കുമാറിന്‍റെ ആരോഗ്യ നിലയില്‍ മാറ്റമില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കിയ അഭിനേതാവാണ് നസറുദ്ദീന്‍ ഷാ. 2020 ല്‍ പുറത്തിറങ്ങിയ മീ രക്‌സമാണ് ഒടുവില്‍ ഇറങ്ങിയ ചിത്രം. ആമസോണ്‍ പ്രൈം വീഡിയോ സീരീസായ ബാന്‍ഡിഷ് ബാന്‍ഡിറ്റ്സിലും അദ്ദേഹം അഭിനയിച്ചിരുന്നു.

ദ്രുവ് ലാതര്‍ സംവിധാനം ചെയ്യുന്ന മാരീച് എന്ന ചിത്രമാണ് പുറത്തിറങ്ങാനിരിക്കുന്നത്. റിലീസ് ചെയ്യാനിരിക്കുന്ന ദി മിനിയേച്ചറിസ്റ്റ് ഓഫ് ജുണഗഡ് എന്ന ചിത്രത്തിലും അദ്ദേഹം പ്രധാന വേഷം ചെയ്‌തിട്ടുണ്ട്.

അതേസമയം, ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് പ്രശസ്‌ത ബോളിവുഡ് നടന്‍ ദിലീപ് കുമാറിനെ പ്രത്യേക പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മുന്‍കരുതലെന്ന നിലയ്ക്കാണ് അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ ആറിനും ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അദ്ദേഹത്തെ ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.