ബോളിവുഡ് ക്യൂട്ട് താരം കാർത്തിക് ആര്യനും കിയാര അദ്വാനിയും ഒന്നിച്ചെത്തുന്ന ചിത്രമാണ് 'സത്യപ്രേം കി കഥ'. സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ 'നസീബ് സേ' എന്ന റൊമാന്‍റിക് ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
കാര്‍ത്തിക് ആര്യനും കിയാര അദ്വാനിയുമാണ് ഗാന രംഗത്തില്‍. ഇരുവരും തമ്മിലുള്ള കെമിസ്‌ട്രിയാണ് ഗാനരംഗത്തിലെ ഹൈലൈറ്റ്. 1995ല്‍ പുറത്തിറങ്ങിയ 'ദില്‍വാലെ ദുല്‍ഹനിയ ലേ ജായേങ്കേ' എന്ന സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളായ ഷാരൂഖ് ഖാന്‍-കജോള്‍ പ്രണയം ഓര്‍മിപ്പിക്കുന്നതാണ് 'സത്യപ്രേം കീ കഥ'യിലെ 'നസീബ് സേ' ഗാനം.
- " class="align-text-top noRightClick twitterSection" data="">
ഗാനം പുറത്ത് വന്നതിന് പിന്നാലെ സിനിമയിലെ കൂടുതല്‍ ദൃശ്യങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കശ്‌മീര്‍ താഴ്‌വരയിലൂടെയുള്ള കാര്‍ത്തിക് ആര്യന്‍റെയും കിയാര അദ്വാനിയുടെയും പ്രണയ നിമിഷങ്ങളും, കശ്‌മീരിലെ മനോഹരമായ ലൊക്കേഷനുകളും 'നസീബ് സേ' ഗാനത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. കാര്‍ത്തിക് ആര്യനും കിയാരയും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഗാനം പങ്കുവച്ചിട്ടുണ്ട്.
ഗാനം പുറത്തുവിട്ടതോടെ കമന്‍റുകളുമായി ആരാധകരും രംഗത്തെത്തി. ഗാനരംഗത്തിലെ ഇരുവരുടെയും സാന്നിധ്യത്തെ ഡിഡിഎൽജെയിൽ ഷാരൂഖിന്‍റെയും കജോളിന്‍റെയും സാന്നിധ്യവുമായാണ് ആരാധകര്‍ താരതമ്യം ചെയ്യുകയാണ്.
‘നസീബ് സേ’ ഗാനം ചിത്രീകരിക്കുന്നതിനിടെയുള്ള ദൃശ്യം കഴിഞ്ഞ ദിവസം കിയാര ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ചിത്രത്തെ കുറിച്ചുള്ള ഓരോ പുതിയ അപ്‌ഡേറ്റുകളും കിയാര സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി പങ്കുവയ്‌ക്കാറുണ്ട്.
കാര്‍ത്തിക് ആര്യനും കിയാര അദ്വാനിയും ഇതാദ്യമായല്ല ഒന്നിച്ചെത്തുന്നത്. ഇത് രണ്ടാം തവണയാണ് ഇരുവരും 'സത്യപ്രേം കി കഥ'യ്‌ക്ക് വേണ്ടി ഒന്നിക്കുന്നത്. 2022ല്‍ 'ഭൂല്‍ ഭുലയ്യ 2' എന്ന ബ്ലോക്ക്‌ബസ്‌റ്റര്‍ ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിച്ചെത്തുന്നത്.
എ.എം തുറാസിന്‍റെ ഗാന രചനയില്‍ പായല്‍ ദേവിന്‍റെ സംഗീതത്തില്‍, വിശാല്‍ മിശ്രയും പായല്‍ ദേവും ചേര്‍ന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.
സിനിമയുടേതായി നേരത്തെ പുറത്തിറങ്ങിയ ടീസറും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കിയാരയും കാര്‍ത്തിക് ആര്യനും തമ്മിലുള്ള കെമിസ്‌ട്രി തന്നെയാണ് ടീസറും വളരെയധികം ശ്രദ്ധ നേടാന്‍ കാരണമായത്.
കിയാരയുടെ കഥ എന്ന കഥാപാത്രത്തോട് ഇഷ്‌ടം പ്രകടിപ്പിക്കുന്ന കാർത്തികിന്‍റെ വോയ്‌സ് ഓവറോടു കൂടിയാണ് ടീസർ തുടങ്ങുന്നത്. കശ്‌മീര്‍ പോലുള്ള മനോഹരമായ ലൊക്കേഷനുകളുടെ പശ്ചാത്തലത്തിൽ കാർത്തിക്കിന്‍റെയും കിയാരയുടെയും ദൃശ്യങ്ങളാണ് ടീസറിലും കാണാനാവുക.
സുപ്രിയ പഥക് കപൂർ, ഗജരാജ് റാവു, സിദ്ധാർഥ് രന്ധേരിയ, അനുരാധ പട്ടേൽ, രാജ്‌പാല്‍ യാദവ്, നിർമിതേ സാവന്ത്, ശിഖ തൽസാനിയ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സമീര്‍ വിദ്വാന്‍ ആണ് സത്യപ്രേം കി കഥയുടെ സംവിധാനം. സാജിത് നദിയാദ്‌വാല, ശരീന്‍ മന്‍ട്രി കേദിയ, കിഷോര്‍ അറോറ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിക്കുക. ജൂണ്‍ 29ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
'സത്യപ്രേം കി കഥ' കൂടാതെ 'ആഷിഖി 3', 'ക്യാപ്റ്റൻ ഇന്ത്യ' എന്നിവയാണ് കാര്‍ത്തിക് ആര്യന്‍റെ പുതിയ പ്രോജക്‌ടുകള്‍. അതേസമയം ആക്ഷൻ ഡ്രാമ ചിത്രമായ 'ഗെയിം ചേഞ്ചർ' ആണ് കിയാരയുടെ മറ്റൊരു പുതിയ പ്രോജക്‌ട്. 'ആർആർആർ' താരം രാം ചരണ്‍ ആണ് ചിത്രത്തില്‍ കിയാരയുടെ നായികയായെത്തുന്നത്.
Also Read: സത്യപ്രേം കി കഥ: രാത്രി-പകല്‍ ചിത്രീകരണ ദൃശ്യങ്ങളുമായി കാർത്തിക് ആര്യൻ