ETV Bharat / bharat

ആരാധകന്‍റെ തലയ്‌ക്കടിച്ച് നാനാ പടേക്കര്‍ ; സംഭവം ഷൂട്ടിനിടെ - നാനാ പടേക്കര്‍ പുതിയ സിനിമ ജേര്‍ണി

Nana Patekar's Journey : സിനിമ ചിത്രീകരണത്തിനിടെ സെല്‍ഫിയെടുക്കാനെത്തിയ ആരാധകന്‍റെ തലയ്‌ക്കടിച്ച് നാനാ പടേക്കര്‍. സംഭവം ജേര്‍ണി സിനിമ ചിത്രീകരണത്തിനിടെ വാരാണസിയില്‍.

nana patekar  nana patekar slaps fan  nana patekar slapping fan video  nana patekar slaps fan in varanasi  nana patekar viral video  nana patekar in varanasi  nana patekar slapping fan on journey set video  Nana Patekar Slaps His Fan  Patekar Slap Fan In Varanasi  New Movie Journey  ആരാധകന്‍റെ തലയ്‌ക്കടിച്ച് നാനാ പടേക്കര്‍  നാനാ പടേക്കര്‍  നാനാ പടേക്കര്‍ പുതിയ ചിത്രം  നാനാ പടേക്കര്‍ പുതിയ സിനിമ ജേര്‍ണി
Nana Patekar's New Movie Journey; Patekar Slap Fan In Varanasi
author img

By ETV Bharat Kerala Team

Published : Nov 15, 2023, 4:45 PM IST

ഹൈദരാബാദ് : സെല്‍ഫിയെടുക്കാനെത്തിയ ആരാധകനെ തല്ലി ബോളിവുഡ് താരം നാനാ പടേക്കര്‍. വാരാണസിയില്‍ സിനിമ ചിത്രീകരണത്തിനിടെയാണ് സംഭവം. 'ജേര്‍ണി' എന്ന സിനിമ സെറ്റില്‍ ടേക്കിനിടെയാണ് ആരാധകന്‍ ഫോണുമായി താരത്തിന് അടുത്തെത്തിയത്. ഇതോടെ അപ്രതീക്ഷിതമായി താരം അടിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് സെറ്റിലുണ്ടായിരുന്നവരും കാഴ്‌ചക്കാരുമെല്ലാം അമ്പരന്നു. ഇതോടെ നാനയ്‌ക്കൊപ്പമുണ്ടായിരുന്ന സംഘത്തിലെ ഒരാള്‍ യുവാവിനെ അവിടെ നിന്നും മാറ്റുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ആരാധകരുടെയും നെറ്റിസണ്‍സിന്‍റെയും കമന്‍റുകളുടെ പെരുമഴയാണ്.

  • #Varanasi : Actor Nana Patekar slaps a fan in public for asking for a selfie .

    This is why I have always said , it’s not necessary that a good actor , singer , player will be a good human too , they may be good in their respective fields , but being a good human is a virtue ,… pic.twitter.com/jUy557sQo5

    — Amitabh Chaudhary (@MithilaWaala) November 15, 2023 " class="align-text-top noRightClick twitterSection" data=" ">

നിരവധി പേര്‍ യുവാവിനെ പിന്തുണച്ചും മറ്റ് ചിലര്‍ താരത്തെ പിന്തുണച്ചും സോഷ്യല്‍ മീഡിയയില്‍ കമന്‍റുകളിട്ടു. സിനിമ ചിത്രീകരണത്തിനിടെ ആരാധകന്‍ സെല്‍ഫിയെടുക്കാനെത്തിയതിനെ നിരവധി പേര്‍ വിമര്‍ശിച്ചു. സെല്‍ഫിയെടുക്കാന്‍ ആരാധകന്‍ ഷോട്ട് കഴിയും വരെ കാത്തിരിക്കണമായിരുന്നുവെന്നും ചില നെറ്റിസണ്‍സ് പറയുന്നു.

ഗദര്‍ 2 എന്ന ചിത്രത്തിന് ശേഷം അനില്‍ ശര്‍മയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ജേര്‍ണി. അനില്‍ ശര്‍മയുടെ ഗദര്‍ എന്ന ചിത്രത്തില്‍ നാനാ തന്നെയാണ് മുഖ്യ കഥാപാത്രമായെത്തിയത്. സിനിമയില്‍ നിന്നും ഏറെ നാളായി വിട്ടുനിന്ന നാനാ അടുത്തിടെ വിവേക് അഗ്നിഹോത്രിയുടെ 'വാക്‌സിന്‍ വാര്‍' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ തിരിച്ചെത്തുന്നത്.

also read: ഗരുഡന്‍ സംവിധായകന് സമ്മാനമായി കിയ സെൽറ്റോസ്; മലയാളത്തില്‍ വെറൈറ്റി ആയി ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍

വാരാണസിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ജേര്‍ണിയില്‍ നാനാ മുഖ്യ വേഷത്തിലെത്തുന്നത് ആരാധകരെ ഏറെ ആവേശത്തിലാക്കിയിരിക്കുകയാണ്. കുടുംബ ബന്ധത്തിന്‍റെ പ്രാധാന്യം എടുത്ത് കാട്ടുന്ന ചിത്രമാണ് അനില്‍ ശര്‍മയുടെ ജേര്‍ണി. കുടുംബ പശ്ചാത്തലത്തോടൊപ്പം പ്രണയവും വികാരങ്ങളും നിറഞ്ഞ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.