ETV Bharat / bharat

Namaste From Bharat | 'നമസ്‌തേ ഫ്രം ഭാരത്' ; യുഎന്നില്‍ ഇന്ത്യയെ ഭാരതമെന്ന് വിശേഷിപ്പിച്ച് എസ് ജയ്‌ശങ്കര്‍ - യുഎൻ ജനറൽ അസംബ്ലി

India Aspires To be a Leading Power | ജയ്‌ശങ്കര്‍ തന്‍റെ പ്രസംഗത്തിൽ നിരവധി വിഷയങ്ങളെക്കുറിച്ച് സംസാരിച്ചെങ്കിലും അദ്ദേഹം പറഞ്ഞതിന്‍റെ കാതൽ ഇന്ത്യ എങ്ങനെയാണ് വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് ഒരു മുൻനിര ശക്തിയാകാൻ ആഗ്രഹിക്കുന്നത് എന്നതായിരുന്നു

Etv Bharat Namaste From Bharat  EAM S Jaishankars UNGA Address  എസ് ജയശങ്കർ  എസ് ജയശങ്കർ യുഎൻ ജനറൽ അസംബ്ലി  യുഎൻ ജനറൽ അസംബ്ലി  ജയശങ്കർ
Namaste From Bharat- EAM S Jaishankars UNGA Address Began With Bharat
author img

By ETV Bharat Kerala Team

Published : Sep 26, 2023, 11:10 PM IST

ന്യൂയോർക്ക് : രാജ്യത്തിന്‍റെ പേര് ഭാരതമെന്നാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ യുഎന്നില്‍ ഇന്ത്യയെ ഭാരതമെന്ന് വിശേഷിപ്പിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ. ചൊവ്വാഴ്‌ച യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് എസ് ജയ്‌ശങ്കര്‍ തന്‍റെ പ്രസംഗത്തില്‍ ഭാരതമെന്ന് ആവര്‍ത്തിച്ച് ഉപയോഗിച്ചത് (Namaste From Bharat- EAM S Jaishankars UNGA Address Began With Bharat). 'നമസ്‌തേ ഫ്രം ഭാരത്' എന്ന അഭിസംബോധനയോടെയാണ് അദ്ദേഹം തന്‍റെ പ്രസംഗം ആരംഭിച്ചത്. 'ഇന്ത്യ, അതാണ് ഭാരത്' എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

ജയ്‌ശങ്കർ യുഎൻ ജനറൽ അസംബ്ലിയിലെ തന്‍റെ 17 മിനിറ്റ് പ്രസംഗം ആരംഭിച്ചത് ഇങ്ങനെയാണ്: "മിസ്റ്റർ പ്രസിഡന്‍റ്, മറ്റ് ശ്രേഷ്ഠ വ്യക്തികളേ, ജനറൽ അസംബ്ലിയിലെ വിശിഷ്ട അംഗങ്ങളേ, നമസ്‌തേ ഫ്രം ഭാരത് (ഭാരതത്തിന്‍റെ നമസ്‌കാരം) !" ജയ്‌ശങ്കർ തന്‍റെ പ്രസംഗത്തിൽ നിരവധി വിഷയങ്ങളെക്കുറിച്ച് സംസാരിച്ചെങ്കിലും അദ്ദേഹം പറഞ്ഞതിന്‍റെ കാതൽ ഇന്ത്യ എങ്ങനെയാണ് വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് ഒരു മുൻനിര ശക്തിയാകാൻ ആഗ്രഹിക്കുന്നത് എന്നതായിരുന്നു.

അദ്ദേഹം തന്‍റെ പ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെയാണ്: "പാരമ്പര്യവും സാങ്കേതികവിദ്യയും ഒരേ ആത്മവിശ്വാസത്തോടെ ഞങ്ങൾ ഉയര്‍ത്തിക്കൊണ്ടുവരുന്നു. ഈ സംയോജനമാണ് ഇന്ന് ഇന്ത്യയെ ഭാരതം എന്ന് നിർവചിക്കുന്നത്".

രാജ്യത്തിന്‍റെ പേര് ഭാരതമെന്നാക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നതാണ് വിദേശകാര്യ മന്ത്രിയുടെ യുഎൻ ജനറൽ അസംബ്ലിയിലെ പ്രസംഗമെന്നാണ് രാഷ്ടീയ നിരീക്ഷകരുടെ അഭിപ്രായം. കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യക്ക് പകരം ഭാരതമെന്ന വിശേഷണം ഉപയോഗിക്കുന്നത് ഇതാദ്യമായല്ല. ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിൽ ഭാരത് എന്ന് എഴുതിയ നെയിം പ്ലേറ്റാണ് സ്ഥാപിച്ചിരുന്നത്. ജി 20 ഉച്ചകോടിയുടെ ഭാഗമായി നടന്ന അത്താഴ വിരുന്നിലേക്ക് ക്ഷണിക്കാൻ രാഷ്‌ട്രപതി ഭവനിൽ നിന്നയച്ച കത്തിലും 'പ്രസിഡന്‍റ് ഓഫ് ഇന്ത്യ' എന്നതിന് പകരം 'പ്രസിഡന്‍റ് ഓഫ് ഭാരത്' എന്ന് രേഖപ്പെടുത്തിയിരുന്നു. 'ഭാരതം', ജനാധിപത്യത്തിന്‍റെ മാതാവ്' എന്ന പേരിൽ വിദേശ പ്രതിനിധികൾക്ക് കൈമാറിയ ജി20 ബുക്ക്‌ലെറ്റിലും ഇന്ത്യയ്‌ക്ക് പകരം 'ഭാരത്' എന്നാണ് ഉപയോഗിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.