ETV Bharat / bharat

മത്സരത്തിനിടെ എതിരാളിയുടെ ഇടിയേറ്റ് തലയ്ക്ക് പരിക്കേറ്റു ; യുവ ബോക്‌സിങ് താരത്തിന് ദാരുണാന്ത്യം

author img

By

Published : Jul 14, 2022, 4:15 PM IST

അപകടം ബെംഗളൂരുവില്‍ സംസ്ഥാനതല കിക്ക്‌ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിനിടെ

ബോക്‌സിങ് താരം മരണം  മത്സരത്തിനിടെ ബോക്‌സിങ് താരം മരിച്ചു  ബെംഗളൂരു കിക്ക്ബോക്‌സിങ് മരണം  എതിരാളിയുടെ ഇടിയേറ്റ് ബോക്‌സർ മരിച്ചു  mysuru kickboxer death  boxer dies during competition in bengaluru  boxer from mysuru dies during competition  kickboxer dies in bengaluru
മത്സരത്തിനിടെ എതിരാളിയുടെ ഇടിയേറ്റ് തലക്ക് പരിക്കേറ്റു; ബോക്‌സിങ് താരത്തിന് ദാരുണാന്ത്യം

ബെംഗളൂരു : കര്‍ണാടകയില്‍ മത്സരത്തിനിടെ എതിരാളിയുടെ ഇടിയേറ്റ് ബോക്‌സർ മരിച്ചു. മൈസൂര്‍ സ്വദേശി നിഖിലാണ് (23) ചികിത്സയിലിരിക്കെ മരിച്ചത്. ജൂലൈ 10ന് ബെംഗളൂരുവിലെ നാഗര്‍ബാവിയില്‍ നടന്ന സംസ്ഥാന തല കിക്ക്‌ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിനിടെയായിരുന്നു ദാരുണ സംഭവം.

മത്സരത്തിനിടെ എതിരാളിയുടെ ഇടിയേറ്റ് നിഖില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിഖില്‍ കോമയിലാവുകയും തുടര്‍ന്ന് ചികിത്സയിലിരിക്കെ ജൂലൈ 12 ന് മരിക്കുകയുമായിരുന്നു. സംഘാടകരുടെ അലംഭാവം മൂലമാണ് മകന്‍റെ മരണം സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടി നിഖിലിന്‍റെ മാതാപിതാക്കള്‍ ബെംഗളൂരുവിലെ ജ്ഞാനഭാരതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

മത്സരത്തിന്‍റെ ദൃശ്യം

Also read: ജർമൻ ബോക്‌സർ മൂസ യമക് റിംഗിൽ കുഴഞ്ഞുവീണ് മരിച്ചു

മത്സരം നടക്കുന്ന വേദിയില്‍ ഡോക്‌ടർ, ആംബുലന്‍സ് ഉള്‍പ്പടെയുള്ള മുന്‍കരുതലുകള്‍ ഒരുക്കിയിരുന്നില്ലെന്ന് പരാതിയില്‍ ആരോപിക്കുന്നു. പരിപാടിയുടെ സംഘാടകനായ നവീന്‍ രവിശങ്കര്‍ ഒളിവിലാണ്. ഇയാള്‍ക്കും അസോസിയേഷനുമെതിരെ ജ്ഞാനഭാരതി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.