ETV Bharat / bharat

മൈസൂരു കൂട്ടബലാത്സംഗം: അഞ്ച് പേർ അറസ്റ്റിലായെന്ന് സ്ഥിരീകരിച്ച് പൊലീസ് - Mysore Gang Rape Case news

അറസ്റ്റിലായ അഞ്ച് പേരിൽ ഒരാൾ പ്രായപൂർത്തിയായിട്ടില്ലെന്നും കേസിലെ പ്രതിയായ ഒരാൾ ഒളിവിലുണ്ടെന്നും കർണാടക ഡിജി-ഐജിപി പ്രവീൺ സൂദ്.

മൈസുരു കൂട്ടബലാത്സംഗം  മൈസൂർ കൂട്ടബലാത്സംഗ കേസില്‍ അഞ്ച് പേർ അറസ്റ്റിൽ  തമിഴ്‌നാട് ഡിജി ഐജിപി പ്രവീൺ സൂദ്  മൈസൂർ കൂട്ടബലാത്സംഗത്തിൽ പ്രതികൾ  പ്രായപൂർത്തിയാകാത്ത ഒരാളും പിടിയിൽ  കേസിൽ അഞ്ച് പേർ പിടിയിൽ  മൈസുരു കൂട്ടബലാത്സംഗം വാർത്ത  Tamil Nadu  Arrested accused are labourers of Tamil Nadu  Mysore Gang Rape Case news  Gang Rape Case Mysore  Arrested accused are labourers  Arrested accused are labourers of Tamil Nadu  Mysore Gang Rape Case news  Mysore Gang Rape Case
മൈസൂർ കൂട്ടബലാത്സംഗം: അഞ്ച് പേർ അറസ്റ്റിൽ
author img

By

Published : Aug 28, 2021, 4:49 PM IST

ബെംഗളുരു: മൈസൂർ കൂട്ടബലാത്സംഗ കേസില്‍ അഞ്ച് പേർ അറസ്റ്റിലായെന്ന് കർണാടക ഡിജി-ഐജിപി പ്രവീൺ സൂദ്. തമിഴ്‌നാട്ടിലെ തിരുപ്പൂർ സ്വദേശികളാണ് അറസ്റ്റിലായതെന്നും നഗരത്തിൽ ദിവസവേതന ജോലികൾ ചെയ്യുന്നവരാണ് അറസ്റ്റിലായവരെന്നും പ്രവീൺ സൂദ് വ്യക്തമാക്കി. ഇവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും കേസിലെ പ്രതിയായ ഒരാൾ ഒളിവിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികൾ അതിക്രമം മുൻകൂട്ടി ആസൂത്രണം ചെയ്‌തതാണോയെന്ന് പറയാൻ കഴിയില്ല. പ്രതികൾ ഇരുവരിൽ നിന്നും മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിവരം. യുവതിയുടെ ആൺസുഹൃത്തിനെയും പ്രതികൾ മർദിച്ചിട്ടുണ്ട്. കേസ് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് മൈസൂര്‍ യൂണിവേഴ്‌സിറ്റിയിലെ 22കാരിയായ എം.ബി.എ വിദ്യാര്‍ഥിനിയെ ചാമുണ്ഡി ഹിൽസില്‍ അക്രമിസംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ആണ്‍സുഹൃത്തിനൊപ്പം സ്ഥലം സന്ദര്‍ശിച്ച് മടങ്ങവെ, അഞ്ചോ ആറോ പേരടങ്ങിയ മദ്യപസംഘം ഇരുവരേയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു.

READ MORE: മൈസൂരു കൂട്ടബലാത്സംഗം : നാല് പേര്‍ പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.