മുസഫർ നഗർ (ഉത്തർ പ്രദേശ്) : അധ്യാപികയുടെ നിർദേശ പ്രകാരം മുസ്‌ലിം വിദ്യാർഥിയെ സഹപാഠികൾ തല്ലിയ സംഭവത്തിൽ, കുട്ടിയുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കാൻ തയ്യാറെന്ന് ജമാഅത്ത് ഉലമ ഭാരവാഹി. കുട്ടിയുടെ ഖുഫാഫൂരിലെ വീട്ടിൽ പോയി ജമാഅത്ത് ഉലമ (jamiat ulema) ഭാരവാഹികൾ സന്ദർശിച്ചതിന് ശേഷമാണ് പ്രഖ്യാപനം നടത്തിയത്. ബാലനെ നിലവിലെ സ്‌കുളിൽ നിന്നും മാറ്റി സഹപൂരിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളായ കോഹിനൂർ പബ്ളിക് സ്‌കുളിലേക്ക് (kohinoor english medium public school) ഉടനടി മാറ്റാനും തീരുമാനമായി.
കുട്ടി വളർന്ന് വലുതായി ഉദ്യോഗം ലഭിക്കുന്നത് വരെയുള്ള ചെലവുകൾ സംഘടന വഹിക്കും. അതുവരെയുള്ള അവന്‍റെ പഠനത്തിനായുള്ള ചെലവുകളുടെ ഉത്തരവാദിത്തം ജമാഅത്ത് ഉലമയ്‌ക്കാണെന്നും മുസഫർ നഗർ ജമാഅത്ത് ഉലമ ജില്ലാ കൺവീനർ മൗലാന മുക്രം പറഞ്ഞു. മൗലാന അർഷദ് മദനിയുടെ നിർദേശ പ്രകാരമാണ് താൻ കുട്ടിയെ നേരിൽ പോയി കണ്ടതെന്നും അദ്ദേഹത്തിന് ബാലന്‍റെ ഭാവി ജീവിതത്തെ കുറിച്ച് ആശങ്കയുണ്ടെന്നും മൗലാന മുക്രം പറഞ്ഞു.
ഓഗസ്റ്റ് 29ന് ഉത്തർ പ്രദേശ് ന്യുനപഷ കമ്മിഷൻ (Uttar Pradesh minority commission) കുട്ടിയെ തല്ലാൻ പറഞ്ഞ അധ്യാപികയ്‌ക്കെതിരെ സ്വമേധയ കേസെടുത്തിരുന്നു. ഉത്തർ പ്രദേശ് ന്യുനപഷ കമ്മിഷൻ ചെയർമാൻ അഷ്‌ഫാഖ് സെയ്‌ഫി, സെപ്‌റ്റംബർ ആറിന് അധ്യാപികയായ ത്രിപ്‌തി ത്യാഗിയും ബിഎസ്‌എ സ്‌കുൾ അധികൃതരും കമ്മീഷന് മുൻപിൽ ഹാജരാകാൻ സമൻസ് അയച്ചിട്ടുണ്ട്. മുസഫർ നഗറിലെ നേഹ പബ്ളിക് (neha public school) സ്‌കുളിൽ വച്ചാണ് അധ്യാപിക മുസ്‌ലിം ബാലനെ ഹിന്ദുക്കളായ സഹപാഠികളെ കൊണ്ട് തല്ലിച്ചത്.
വിദ്യാർഥിയെ സഹപാഠികൾ തല്ലുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ (social media) വൈറലായിരുന്നു. സംഭവത്തെ അപലപിച്ച് കോൺഗ്രസ് അധ്യഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയുമുൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ബാലാവകാശ കമ്മിഷനടക്കം കേസെടുത്തിരുന്നു. വീഡിയോ വൈറലായതിനെ തുടർന്ന്, രംഗങ്ങൾ പ്രചരിപ്പിക്കുന്നത് കമ്മിഷൻ തടഞ്ഞു.
കേരളത്തിൽ നിന്നുൾപ്പെടെ അധ്യാപികയെ വിമർശിച്ചു, പ്രമുഖർ രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി (educational minister v shivankutty) അധ്യാപികയ്‌ക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു യുപി മുഖ്യമന്ത്രിയ്‌ക്ക് കത്തയച്ചിരുന്നു. കുട്ടിയ്‌ക്ക് കേരളത്തിൽ സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കാമെന്നും അദ്ദേഹം വാഗ്‌ദാനം നൽകിയിരുന്നു.
എന്നാൽ, സംഭവത്തിൽ താൻ നിരപരാധിയാണെന്നും, ഭിന്നശേഷിക്കാരിയായതിനാൽ എഴുന്നേറ്റ് നടക്കാൻ സാധിക്കാത്തതിനാലാണ് മറ്റു വിദ്യാർത്ഥികളെ കൊണ്ട് തല്ലിച്ചതെന്നും അധ്യാപിക വിശദീകരണം നൽകിയിരുന്നു.
Kerala CM Criticize Sangh parivar : അടുത്തിടെ മുസഫര്‍നഗറില്‍ നടന്ന സംഭവത്തെ അപലപിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനും ഫേസ്‌ബുക്കില്‍ പ്രതികരിച്ചിരുന്നു. വര്‍ഗീയതയും ഫാസിസവും സഹാനുഭൂതിയുടെ അവസാന കണികയും വറ്റിച്ചുകളയും. മനുഷ്യന് തരംതാഴാവുന്നതിൽ ഏറ്റവും മോശം മാനസികാവസ്ഥയാണ് വർഗീയതയെന്നാണ് മുഖ്യമന്ത്രി കുറിച്ചത്..