ETV Bharat / bharat

'മതം നിയമത്തേക്കാൾ വലുതല്ലെന്ന് മുസ്ലിങ്ങള്‍ മനസിലാക്കണം'; ഭീഷണിയുമായി രാജ് താക്കറെ

മേയ്‌ 3ന് മുൻപ് പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്നും അല്ലെങ്കിൽ പള്ളിക്ക് മുന്നിൽ സ്‌പീക്കർ വച്ച് ഹനുമാൻ ചാലിസ വായിക്കുമെന്നും രാജ്‌ താക്കറെ

Raj Thackeray  Loudspeaker row  Loudspeaker row in maharashtra  ലൗഡ്‌സ്‌പീക്കർ വിവാദത്തിൽ രാജ് താക്കറെ  മതം നിയമത്തേക്കാൾ വലുതല്ലെന്ന് രാജ് താക്കറെ  മുസ്‌ലീങ്ങൾക്ക് താക്കീതുമായി രാജ് താക്കറെ  പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് രാജ് താക്കറെ  ongoing loudspeaker row in Maharashtra
'മതം നിയമത്തേക്കാൾ വലുതല്ലെന്ന് മുസ്ലിങ്ങള്‍ മനസിലാക്കണം'; ഭീഷണിയുമായി രാജ് താഖറെ
author img

By

Published : Apr 17, 2022, 5:46 PM IST

Updated : Apr 17, 2022, 7:13 PM IST

മുംബൈ : രാജ്യത്തിനും നിയമത്തിനും മുകളിലല്ല മതം എന്ന് മുസ്‌ലിങ്ങൾ മനസിലാക്കണമെന്ന് എംഎൻഎസ് നേതാവ് രാജ് താക്കറെ. മഹാരാഷ്‌ട്രയിലെ ഉച്ചഭാഷിണി വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മെയ്‌ 3ന് മുൻപ് പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം പള്ളികൾക്ക് പുറത്ത് സ്‌പീക്കറുകൾവച്ച് ഹനുമാൻ ചാലിസ വായിക്കുമെന്നും രാജ്‌ താക്കറെ ഭീഷണിപ്പെടുത്തി.

മഹാരാഷ്ട്രയിൽ കലാപം ഉണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പ്രാർഥനകൾ നടത്തുന്നതിനെ ആരും എതിർത്തിട്ടില്ല. പള്ളികളിലും രാജ്യത്തുടനീളവും സ്ഥാപിച്ചിട്ടുള്ള നിയമവിരുദ്ധമായ ലൗഡ് സ്‌പീക്കറുകൾ നീക്കം ചെയ്യണം. നിങ്ങൾ പ്രാർഥനകൾ ഉച്ചഭാഷിണിയിലൂടെ നടത്തിയാൽ ഞങ്ങളും ഉച്ചഭാഷിണികൾ ഉപയോഗിക്കും. മതം നിയമത്തേക്കാൾ വലുതല്ലെന്ന് മുസ്‌ലിങ്ങൾ മനസിലാക്കണം, മെയ്‌ മൂന്ന് വരെ കാത്തിരിക്കൂ - താക്കറെ പറഞ്ഞു.

അനുവദനീയമായ ഡെസിബെൽ പരിധിക്കുള്ളിൽ മാത്രമേ ഉച്ചഭാഷിണികൾ അനുവദിക്കാവൂ എന്ന വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, ആരെങ്കിലും അത് ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി ദിലീപ് വാൽസ് പാട്ടീൽ പറഞ്ഞിരുന്നു. എന്നാൽ തന്‍റെ റാലി നടത്തുന്നതിന് മുമ്പ് അനുമതി വാങ്ങേണ്ടിയിരുന്നുവെന്നും പള്ളികൾക്ക് ഈ നിയമം ബാധകമല്ലേയെന്നും രാജ് താക്കറെ ചോദിച്ചു.

എനിക്ക് ഒരു റാലി നടത്താനോ പ്രസംഗിക്കാനോ പൊലീസിന്‍റെ അനുമതി വേണം. ദിവസവും ഉച്ചഭാഷിണിയിൽ പ്രാർഥിക്കാൻ ആരാണ് അവർക്ക് അനുമതി നൽകുന്നത്? ഇത് മതപരമായ പ്രശ്‌നമല്ല, സാമൂഹിക പ്രശ്‌നമാണെന്ന് മുസ്ലിം സമൂഹം മനസിലാക്കണം. പ്രാർഥിക്കാൻ ഉച്ചഭാഷിണിയുടെ ആവശ്യം ഇല്ലെന്നാണ് എന്‍റെ അഭിപ്രായം - രാജ് താക്കറെ കൂട്ടിച്ചേർത്തു.

Last Updated : Apr 17, 2022, 7:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.