മുംബൈ : മുംബൈ മയക്കുമരുന്ന് കേസിൽ അന്വേഷണം വിപുലപ്പെടുത്തി നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. അന്വേഷണ ഇജന്‍സി തിരയുന്ന മുംബൈ സ്വദേശിനി റുബീന നിയാസു ഷെയ്‌ഖിന് വിവിധയിടങ്ങളില്‍ അനധികൃത സ്വത്തുക്കളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
മഹാരാഷ്‌ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലായി അളവിൽ കവിഞ്ഞ സമ്പാദ്യങ്ങള്‍ ഇവര്‍ സ്വരുക്കൂട്ടിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
റുബീനയുടെ വീട്ടിൽ നടന്ന റെയ്‌ഡിൽ 70 ലക്ഷം രൂപയും 500 ഗ്രാം സ്വർണവും കണ്ടെത്തിയിരുന്നു. അതേസമയം റുബീനയുടെ കൂട്ടാളിയുടെ വീട്ടിൽ നിന്ന് വലിയ അളവിൽ എംഡി അടക്കമുള്ള മയക്കുമരുന്ന് കണ്ടെത്തിയെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
READ MORE: രണ്ട് വയസുകാരന് അമ്മയുടെ ക്രൂരമർദനം ; യുവതി തന്നെ പകർത്തിയ ദൃശ്യങ്ങൾ പുറത്ത്
മുംബൈയിലെ വലിയ മയക്കുമരുന്ന് മാഫിയയുടെ കണ്ണിയാണ് ഇവരെന്നാണ് എൻസിബിയുടെ വിലയിരുത്തൽ. അതേസമയം യുവതി നഗരത്തിൽ ഇല്ലെന്നാണ് കുർള പൊലീസ് നൽകുന്ന വിവരം.
യുവതിയെ പിടികൂടാനായുള്ള ശ്രമം തുടരുകയാണെന്ന് മുതിർന്ന എൻസിബി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. യുവതിക്ക് ബാന്ദ്രയിലും മുംബൈയിലും വലിയ ഫ്ലാറ്റുകളും മലേഗാവിൽ മൂന്ന് വലിയ ബംഗ്ലാവുകളും അജ്‌മീറിൽ കെട്ടിടവും ഉണ്ടെന്ന് അന്വേഷണസംഘം പറയുന്നു.