മുംബൈ: മുംബൈയിൽ 24 മണിക്കൂറിൽ 666 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നഗരത്തിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 71,9179 ആയി. 20 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 15,247 ആയി.
also read: തെലങ്കാനയിൽ 1,492 പേർക്ക് കൂടി കൊവിഡ്: 13 മരണം
741 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 6,86,866 ആയി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 14,807 ആണ്. 29,309 പേർ കൂടി സാമ്പിളുകൾ പരിശോധിച്ചതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 67,232,19 ആയി.
രാജ്യത്ത് 24 മണിക്കൂറിൽ 67,208 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 2,97,00,313 ആയി. 1,03,570 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 2,84,91,670 ആയി. 8,26,740 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 2,330 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് മരണം 3,81,903 ആയി.