മുംബൈ: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ അപകീർത്തി പരാമർശത്തിൽ ബിജെപി ദേശീയ വക്താവ് നുപുർ ശർമയുടെ മൊഴി രേഖപ്പെടുത്താൻ മുംബൈ പൊലീസ് നോട്ടീസ് നൽകി. വിവാദ പരാമർശത്തിൽ രജിസ്റ്റർ ചെയ്‌ത എഫ്ഐആർ പ്രകാരം ജൂൺ 22നാണ് ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്. ടെലിവിഷൻ സംവാദത്തിനിടയിൽ നബിവിരുദ്ധ പരാമർശം നടത്തിയതിന് മെയ് 28നാണ് നുപുർ ശർമയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്.
ഇന്ത്യൻ സുന്നി മുസ്ലീങ്ങളുടെ സംഘടനയായ റാസ അക്കാദമിയുടെ ജോയിന്‍റ് സെക്രട്ടറി ഇർഫാൻ ഷെയ്ഖിന്‍റെ പരാതിയെ തുടർന്നായിരുന്നു നടപടിയെന്ന് സിറ്റി പൊലീസ് കമ്മിഷണർ സഞ്ജയ് പാണ്ഡെ പറഞ്ഞു. 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള പ്രവൃത്തികൾ), 153 എ (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 505 ബി ഐപിസി (രാജ്യത്തിനെതിരെയോ പൊതു സമാധാനത്തിന് എതിരെയോ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുക) എന്നി വകുപ്പുകൾ പ്രകാരമാണ് നുപുർ ശർമക്കെതിരെ കേസെടുത്തിരിക്കുന്നത്.
Also read: ബിജെപി നേതാക്കളുടെ നബിനിന്ദ : അപലപിച്ച് ഒമാനും യുഎഇയും