മുംബൈ : ആര്യന്‍ ഖാന്‍ കുറ്റാരോപിതനായ ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയെക്കുറിച്ച് അന്വേഷിക്കുന്ന എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെക്കെതിരെ വീണ്ടും ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്.
എൻസിബി മുംബൈ സോണൽ ഡയറക്‌ടർ സമീർ വാങ്കഡെയുടെ ഉറ്റസുഹൃത്താണ് പാർട്ടി സംഘാടകരിലെ പ്രമുഖനെന്ന് മാലിക് ആരോപിച്ചു. ഫാഷൻ ടിവി ഇന്ത്യയുടെ തലവനായ ഖാസിഫ് ഖാനാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. എന്തുകൊണ്ട് ഇയാള്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്നും ഇയാൾ സമീർ വാങ്കഡെയുടെ സുഹൃത്താണെന്നും മന്ത്രി പറഞ്ഞു.
READ MORE: ആര്യന്‍ കേസില്‍ സമീര്‍ വാങ്കഡെ 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണം : അന്വേഷണമാരംഭിച്ച് എൻസിബി
ഒരനുമതിയുമില്ലാതെ എങ്ങനെയാണ് ഇത്തരത്തിലൊരു പാർട്ടി സംഘടിപ്പിക്കാൻ കഴിയുകയെന്നും വാങ്കഡെ മറുപടി നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ക്രൂയിസ് കപ്പലിൽ പാർട്ടി സംഘടിപ്പിച്ചവർ മഹാരാഷ്‌ട്ര പൊലീസിൽ നിന്നോ ആഭ്യന്തര വകുപ്പിൽ നിന്നോ അനുമതി വാങ്ങിയിരുന്നില്ലെന്ന് മാലിക് ബുധനാഴ്‌ച വ്യക്തമാക്കിയിരുന്നു.
കേന്ദ്ര തുറമുഖ മന്ത്രാലയത്തിൽ നിന്ന് നേരിട്ടാണ് പാർട്ടി നടത്താനുള്ള അനുമതി വാങ്ങിയിരുന്നത്. അന്താരാഷ്‌ട്ര ലഹരിമരുന്ന് മാഫിയ അംഗങ്ങളും കപ്പലിൽ ഉണ്ടായിരുന്നുവെന്ന് മന്ത്രി ആരോപിച്ചു.