ലഖ്‌നൗ: അന്തരിച്ച സമാജ്‌വാദി പാര്‍ട്ടി സ്ഥാപക നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്‍റെ സംസ്‌കാരം അദ്ദേഹത്തിന്‍റെ ജന്മനാടായ ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലെ സൈഫായിയിൽ നടക്കുമെന്ന് പാർട്ടി അധികൃതർ അറിയിച്ചു. നാളെ(11.10.2022) ഉച്ചകഴിഞ്ഞ് 3 മണിക്കാണ് സംസ്‌കാരം.
വാര്‍ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ ചികിത്സയില്‍ കഴിയവെ ഇന്ന്(ഒക്‌ടോബര്‍ 10) രാവിലെ 9മണിയോടെയായിരുന്നു അന്ത്യം.
Read more: യുപി മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവ് അന്തരിച്ചു