കൊൽക്കത്ത: ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിലേക്ക് തിരികെയെത്തിയ മുകുൾ റോയിക്ക് 'ഇസഡ്' കാറ്റഗറി സുരക്ഷ. ബംഗാൾ സംസ്ഥാന സർക്കാരാണ് മുഗുൾ റോയുടെ സുരക്ഷ വർധിപ്പിച്ചത്. കേന്ദ്ര സർക്കാർ നൽകിയ സുരക്ഷ വേണ്ടെന്ന് അറിയിച്ച് മുകുൾ റോയി കേന്ദ്ര സർക്കാരിന് കത്തയച്ചു.
അതേ സമയം വിഷയത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ പ്രതികരിച്ചതായി സ്ഥിരീകരണമില്ല. പിതാവിനൊപ്പം തൃണമൂലില്‍ ചേര്‍ന്ന മകന്‍ സുബ്രാന്‍ഷു റോയിക്ക് സംസ്ഥാന സർക്കാരിന്‍റെ 'വൈ' കാറ്റഗറി സുരക്ഷ ലഭിക്കാനിടയുണ്ട്.
മമതയുമായി മുകുള്‍ റോയ് കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ഭവനില്‍ വെച്ച് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഈ തീരുമാനത്തിലെത്തിയത്. പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസ് തകർപ്പൻ വിജയം നേടി ഒരു മാസത്തിന് ശേഷമാണ് റോയ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയത്. 2017 നവംബറിലാണ് അദ്ദേഹം തൃണമൂല്‍ വിട്ട് ബിജെപിയിൽ ചേർന്നത്.
READ MORE: മുകുള്‍ റോയ് വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസില്‍; പിതാവിനെ പിന്തുടര്‍ന്ന് മകനും