ന്യൂഡല്‍ഹി: ടെലികോം ഭീമനായ റിലയന്‍സ് ജിയോയുടെ ഡയറക്‌ടര്‍ സ്ഥാനം രാജിവച്ച് മുകേഷ് അംബാനി. മൂത്ത മകന്‍ ആകാശ് അബാനിയാണ് കമ്പനിയുടെ പുതിയ തലവന്‍. തന്‍റെ 65-ാം വയസിലാണ് രാജ്യത്തെ തന്നെ ശതകോടീശ്വരന്മാരില്‍ ഒരാളായ മുകേഷ് അംബാനി സ്ഥാനം ഒഴിയുന്നത്.
ജൂണ്‍ 27ന് ചേര്‍ന്ന കമ്പനിയുടെ യോഗത്തിലായിരുന്നു തീരുമാനം. കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്‌ടർമാരുടെ ചെയർമാനായി നോൺ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ആകാശ് എം അംബാനിയെ നിയമിച്ചതായി യോഗം അറിയിച്ചു. പങ്കജ് മോഹന്‍ പവാറാണ് കമ്പനിയുടെ മാനേജിങ് ഡയറക്‌ടര്‍. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. റമീന്ദര്‍ സിങ് ഗുജ്‌റാളും, കെ.വി ചൗധരിയും കമ്പനിയുടെ സ്വതന്ത്ര ഡയറക്‌ടര്‍മാരായും നിയമിക്കപ്പെട്ടു.
Also Read: റിലയൻസ് ജിയോയുമായി സ്പെക്ട്രം വ്യാപാര കരാറിലെത്തി എയർടെൽ