മുംബൈ : മഹാരാഷ്ട്രയിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച് ഇതുവരെ 90 പേര്‍ മരിച്ചതായി ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ. സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയർന്നുനില്‍ക്കെ ബ്ലാക്ക് ഫംഗസ് ബാധയും പിടിമുറുക്കുകയാണ്. കൊവിഡ് രോഗികളെ ചികിത്സിക്കാൻ സ്റ്റിറോയിഡുകൾ വിവേചനരഹിതമായി ഉപയോഗിക്കുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധ ഗുരുതരമാണെന്നും അതിനെ നിസ്സാരമായി കാണരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Also read:ഡൽഹിയിൽ ബ്ലാക്ക് ഫംഗസ് കേസുകൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യപ്പെടുന്നതായി അധികൃതർ
കഠിനമായ പ്രമേഹം, രോഗപ്രതിരോധ ശേഷിക്കുറവ് തുടങ്ങിയ രോഗങ്ങളുള്ളവരെ ബ്ലാക്ക് ഫംഗസ് ബാധിക്കാൻ സാധ്യത കൂടുതലാണ്. സംസ്ഥാനത്ത് സ്റ്റിറോയിഡുകളുടെ ആവശ്യമില്ലാത്ത ഉപയോഗം ഈ ഫംഗസ് ബാധയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ ഡോക്ടർമാർക്കായി ഒമ്പത് പേജുള്ള മാർഗനിർദേശം തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.