ETV Bharat / bharat

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്‍റെ അനന്തരവൻ മുബാഷിർ ആസാദ് ബിജെപിയിൽ ചേർന്നു - ഗുലാം നബി ആസാദിന്‍റെ അനന്തരവൻ മുബാഷിർ ആസാദ് ബിജെപിയിൽ ചേർന്നു

കോണ്‍ഗ്രസ് നേതൃത്വം തന്‍റെ അമ്മാവനെ അവഗണിച്ചതിനാലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് എത്തിയതെന്ന് മുബാഷിർ ആസാദ്.

Ghulam Nabi Azad's nephew joins BJP  Mubashir Azad joins BJP  Son of Ghulam Nabi Azad's youngest brother Liaqat Ali  Will Ghulam nabi azad join BJP  Ghulam Nabi Azad's nephew mubashir azad joins BJP  ഗുലാം നബി ആസാദിന്‍റെ അനന്തരവൻ മുബാഷിർ ആസാദ് ബിജെപിയിൽ ചേർന്നു  ഗുലാം നബി ആസാദിന്‍റെ അനന്തരവൻ ബിജെപിയിലേക്ക്
കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്‍റെ അനന്തരവൻ മുബാഷിർ ആസാദ് ബിജെപിയിൽ ചേർന്നു
author img

By

Published : Feb 27, 2022, 6:09 PM IST

ശ്രീനഗർ: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്‍റെ അനന്തരവൻ മുബാഷിർ ആസാദ് ബിജെപിയിൽ ചേർന്നു. ജമ്മുവിലെ ത്രികൂട നഗറിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് മുബാഷിർ ബിജെപിയിൽ അംഗത്വം നേടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താഴെത്തട്ടിലുള്ള വികസന പ്രവർത്തനങ്ങളാണ് തന്നെ സ്വാധീനിച്ചതെന്ന് മുബാഷിർ പറഞ്ഞു.

ഗുലാം നബി ആസാദിന്‍റെ ഇളയ സഹോദരൻ ലിയാഖത്ത് അലിയുടെ മകനാണ് മുബാഷിർ. കോണ്‍ഗ്രസ് നേതൃത്വം തന്‍റെ അമ്മാവനെ അനാദരിച്ചു എന്നും ഇത് കാരണമാണ് താൻ കോണ്‍ഗ്രസിൽ നിന്ന് പിൻമാറിയതെന്നും മുബാഷിർ പറഞ്ഞു. എന്നാൽ ബിജെപിയിൽ ചേരുന്നതിനെക്കുറിച്ച് അമ്മാവനുമായി ചർച്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 2009 ഏപ്രിലിൽ ആസാദിന്‍റെ സഹോദരൻ ഗുലാം അലിയും ബിജെപിയിൽ ചേർന്നിരുന്നു.

ALSO READ: ജെ.പി നദ്ദയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തു ; യുക്രൈനിലെ ജനങ്ങൾക്കൊപ്പം നില്‍ക്കണമെന്ന് ആദ്യം, പിന്നെ മലക്കം മറിച്ചില്‍

മുബാഷിറിന്‍റെ വരവ് ചെനാബ് വാലി മേഖലയിലെ ദോഡ, കിഷ്ത്വാർ, റംബാൻ ജില്ലകളിൽ നിന്ന് കൂടുതൽ യുവ പ്രവർത്തകരെ പാർട്ടിയിലേക്ക് എത്തിക്കുമെന്ന് ജമ്മു കാശ്‌മീർ ബിജെപി അധ്യക്ഷൻ രവീന്ദർ റെയ്‌ന പറഞ്ഞു.

പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള നേതാക്കളും, ഹിന്ദു, മുസ്ലീം, ഗുജ്ജർ, ബക്കർവാളുകൾ, പഹാരികൾ തുടങ്ങിയ സമുദായങ്ങളിൽ നിന്നുള്ള സാമൂഹിക പ്രവർത്തകരും ചേരുന്നതോടെ ബിജെപി അതിവേഗം വളരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.