ETV Bharat / bharat

പാര്‍ലമെന്‍റില്‍ വീണ്ടും പുറത്താക്കല്‍ നടപടി; തോമസ്‌ ചാഴിക്കാടനും എഎം ആരിഫിനും സസ്‌പെന്‍ഷന്‍ - രാജ്യസഭ

MPs Suspended: തോമസ് ചാഴിക്കാടനെയും എഎം ആരിഫിനെയും പാര്‍ലമെന്‍റില്‍ നിന്നും പുറത്താക്കി. ഇനിയുള്ളത് കേരളത്തില്‍ നിന്നുള്ള 4 എംപിമാര്‍ മാത്രം. പാര്‍ലമെന്‍റില്‍ നിന്നും പുറത്താക്കിയവരുടെ എണ്ണം 143 ആയി.

MPs suspended from Lok Sabha  Lok Sabha  Lok Sabha News Updates  Lok Sabha News Today  AM Arif  Thomas Chazhikadan  Opposition MPs Out From Lok Sabha  MPs Suspended From Lok Sabha  തോമസ്‌ ചാഴിക്കാടനും എഎം ആരിഫിനും സസ്‌പെന്‍ഷന്‍  തോമസ് ചാഴിക്കാടന്‍  എഎം ആരിഫ്  പാര്‍ലമെന്‍റ്  ലോക്‌സഭ  രാജ്യസഭ  Congress Leader Rahul Gandhi
Opposition MPs Out From Lok Sabha; Thomas Chazhikadan And AM Arif
author img

By ETV Bharat Kerala Team

Published : Dec 20, 2023, 4:14 PM IST

ന്യൂഡല്‍ഹി: പ്രതിഷേധവുമായെത്തുന്ന പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയുള്ള കടുത്ത നടപടികള്‍ പാര്‍ലമെന്‍റില്‍ തുടരുന്നു. 141 എംപിമാരെ പുറത്താക്കിയതിന് പിന്നാലെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഇന്നും പുറത്താക്കല്‍ നടപടി. രണ്ട് എംപിമാരെ കൂടി പാര്‍ലമെന്‍റ് ഇന്ന് (ഡിസംബര്‍ 20) സസ്‌പെന്‍ഡ് ചെയ്‌തു. എംപിമാരായ തോമസ് ചാഴിക്കാടന്‍, എഎം ആരിഫ്, എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്‌തത് (MPs Suspended From Lok Sabha).

പ്ലാക്കാര്‍ഡുകളേന്തി സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ നടപടിയുണ്ടായത്. കേരള കോണ്‍ഗ്രസ് എം (Kerala Congress M) എംപിയാണ് തോമസ് ചാഴിക്കാടന്‍. അതേസമയം സിപിഎമ്മില്‍ നിന്നുള്ളയാളാണ് എഎം ആരിഫ്. ഇരുവരെ കൂടി സസ്‌പെന്‍ഡ് ചെയ്‌തതോടെ പാര്‍ലമെന്‍റില്‍ നിന്നും ഇതുവരെ പുറത്താക്കിയവരുടെ എണ്ണം 143 ആയി (Opposition Leaders Suspension From Lok Sabha).

പുറത്താക്കല്‍ പരമ്പര നീളുന്നു: ഡിസംബര്‍ 14നാണ് ഇത്തവണത്തെ ആദ്യ പുറത്താക്കല്‍ നടപടിയുണ്ടായത്. 14 എംപിമാര്‍ക്കെതിരെയായിരുന്നു ആദ്യ നടപടി. തുടര്‍ന്ന് ഡിസംബര്‍ 18ന് 78 പേരെയും ഡിസംബര്‍ 19ന് 49 പേര്‍ക്കെതിരെയും പാര്‍ലമെന്‍റില്‍ പുറത്താക്കല്‍ നടപടിയുണ്ടായി (Thomas Chazhikadan And AM Arif).

ലോക്‌സഭയിലെ സുരക്ഷ വീഴ്‌ചയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായോ പ്രസ്‌താവന നടത്തണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്‌തതിനാണ് കഴിഞ്ഞ ദിവസം എംപിമാരെ സസ്‌പെന്‍ഡ് ചെയ്‌തത് (AM Arif Suspended). ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് പ്രതിപക്ഷ നേതാക്കള്‍ക്കിടയില്‍ നിന്നും ഉയരുന്നത് (Winter Session of Parliament). തങ്ങളുടെ ശബ്‌ദം അടിച്ചമര്‍ത്തപ്പെടുകയാണെന്നും ഇത് ജനാധിപത്യത്തിന്‍റെ കൊലപാതകമാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. സസ്‌പെന്‍ഷന് പിന്നാലെ പാര്‍ലമെന്‍റിന് പുറത്തും നേതാക്കള്‍ പ്രതിഷേധം സംഘടിപ്പിച്ചു (PM Narendra Modi).

പാര്‍ലമെന്‍റിലെ സസ്‌പെന്‍ഷനെ തുടര്‍ന്ന് കേരളത്തില്‍ നിന്നും ഇനി നാല് എംപിമാര്‍ മാത്രമാണ് രാജ്യസഭയിലും ലോക്‌സഭയിലുമായുള്ളത്. രാജ്യസഭയില്‍ എളമരം കരീം, അബ്‌ദുള്‍ വഹാബ് എന്നിവരും ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി, എംകെ രാഘവന്‍ എന്നിവരുമാണുള്ളത് (Congress Leader Rahul Gandhi).

സസ്പെന്‍ഷനെതിരെ ഖാര്‍ഗെ: പാര്‍ലമെന്‍റില്‍ പ്രതിഷേധിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ സസ്‌പെന്‍ഷന്‍ നടപടി തുടരുന്ന സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എംപിമാരെ സസ്‌പെന്‍ഡ് ചെയ്‌ത നടപടിക്കെതിരെ അഖിലേന്ത്യ പ്രതിഷേധം നടത്തുമെന്നും ഖാര്‍ഗെ പറഞ്ഞു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ തീര്‍ത്തും തെറ്റായ നടപടിയാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

also read: സസ്‌പെൻഷൻ പണിയായി, ലോക്‌സഭയില്‍ അംഗബലമില്ലാതെ ഇന്ത്യ ബ്ലോക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.