ഭോപ്പാൽ: കൊവിഡ് രോഗമുക്തി നേടുന്നവർക്ക് കദക്‌നാഥ് ചികിത്സ നൽകണമെന്ന ആവശ്യവുമായി കൃഷി വിഗ്യാന്‍ കേന്ദ്ര. മധ്യപ്രദേശ് ആസ്ഥാനമായുള്ള സ്ഥാപനം ഇതുമായി ബന്ധപ്പെട്ട് ഐസിഎംആർ ഡയറക്ടറിന് കത്തയച്ചു. മധ്യപ്രദേശിലെ ജാബുവ ജില്ലയിൽ ഏറെ പ്രശസ്തമാണ് കദക്‌നാഥ് ഇനത്തിൽപ്പെട്ട കോഴികൾ.
Also read: കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി
ഇവയുടെ മാംസം, മുട്ട, സൂപ്പ് എന്നിവ കൊവിഡാനന്തരം പ്രതിരോധശേഷി വീണ്ടെടുക്കാന്‍ സഹായകമാണെന്ന് കത്തിൽ പറയുന്നു. ഹൈദരാബാദിലെ ദേശീയ ഗവേഷണ കേന്ദ്രം ഇവയെപ്പറ്റി നടത്തിയ ഗവേഷണ വിവരങ്ങളും ഒരു അന്താരാഷ്ട്ര ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.