ETV Bharat / bharat

നടൻ ഗോവിന്ദക്കൊപ്പം ദഹി ഹാൻഡി ആഘോഷങ്ങൾക്കിടെ നൃത്തം ചെയ്‌ത് നവനീത് റാണ എംപി - സിനിമ താരം ഗോവിന്ദയുമായി നൃത്തം ചെയ്‌ത് അമരാവതി എംപി നവനീത് റാണ

അമരാവതിയിൽ നടന്ന ദഹി ഹാൻഡി ആഘോഷങ്ങൾക്കിടെയാണ് നവനീത് റാണ എംപി ഗോവിന്ദയുമായി ചേർന്ന് നൃത്തം ചെയ്‌തത്.

MP Navneet rana dance with actor Govinda  dahi handi celebrations  dahi handi Amravati maharashtra  hanuman chalisa controversy  ദഹി ഹാൻഡി ആഘോഷം മഹാരാഷ്‌ട്ര  നവനീത് റാണ എംപി ഹനുമാൻ ചാലിസ വിവാദം  സിനിമ താരം ഗോവിന്ദയുമായി നൃത്തം ചെയ്‌ത് അമരാവതി എംപി നവനീത് റാണ  നവനീത് റാണ
നടൻ ഗോവിന്ദക്കൊപ്പം ദഹി ഹാൻഡി ആഘോഷങ്ങൾക്കിടെ നൃത്തം ചെയ്‌ത് നവനീത് റാണ എംപി
author img

By

Published : Aug 22, 2022, 11:08 AM IST

അമരാവതി (മഹാരാഷ്‌ട്ര): നവനീത് ചൗകിൽ നടന്ന ദഹി ഹാൻഡി ആഘോഷങ്ങൾക്കിടെ ഹിന്ദി സിനിമ താരം ഗോവിന്ദയുമായി ചേർന്ന് നൃത്തം ചെയ്‌ത് അമരാവതി എംപി നവനീത് റാണ. യുവ സ്വാഭിമാൻ സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തിയ ദഹി ഹാൻഡി ആഘോഷങ്ങൾക്കിടെയാണ് ഗോവിന്ദയും നവനീത് റാണയും നൃത്തം ചെയ്‌തത്. തന്‍റെ ചിത്രങ്ങളിലെ ഗാനങ്ങൾക്കൊപ്പം ചുവടുവച്ച ഗോവിന്ദ തനിക്കൊപ്പം നൃത്തം ചെയ്യാൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയ നവനീത് റാണയെയും ക്ഷണിക്കുകയായിരുന്നു.

നടൻ ഗോവിന്ദക്കൊപ്പം ദഹി ഹാൻഡി ആഘോഷങ്ങൾക്കിടെ നൃത്തം ചെയ്‌ത് നവനീത് റാണ എംപി

ഇരുവരുടെയും നൃത്തം കാണാൻ ആയിരക്കണക്കിന് പേരാണ് എത്തിയത്. നേരത്തെ, ഹനുമാൻ ചാലിസ വിവാദത്തിൽ നവനീത് റാണയും ഭർത്താവും സ്വതന്ത്ര എംഎൽഎയുമായ രവി റാണയും വാർത്തകളിൽ നിറഞ്ഞിരുന്നു. മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായിരുന്ന ഉദ്ദവ് താക്കറെയുടെ വസതിയായ മാതോശ്രീക്ക് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലാൻ പദ്ധതിയിടുന്നുവെന്ന് റാണ ദമ്പതികൾ പറഞ്ഞതാണ് വിവാദങ്ങൾക്ക് തുടക്കം.

തുടർന്ന് ഈ വർഷം എപ്രിൽ 23ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. രാജ്യദ്രോഹം, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.