ETV Bharat / bharat

കൊവിഡിനെ തുരത്താന്‍ എയര്‍പോര്‍ട്ടില്‍ 'പൂജ' നടത്തി മധ്യപ്രദേശ് മന്ത്രി - കൊവിഡ് വാര്‍ത്ത

വിവാദപരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധയാണ് മധ്യപ്രദേശ് മന്ത്രി ഉഷാ താക്കൂര്‍.

sha Thakur performs pooja  MP Minister performs 'puja' at airport  Usha Thakur was seen worshipping  Indore airport puja  കൊവിഡിനെ തുരത്താന്‍ എയര്‍പോര്‍ട്ടില്‍ 'പൂജ' നടത്തി മധ്യപ്രദേശ് മന്ത്രി  കൊവിഡ് വാര്‍ത്ത  മധ്യപ്രദേശ് മന്ത്രി ഉഷാ താക്കൂര്‍
കൊവിഡിനെ തുരത്താന്‍ എയര്‍പോര്‍ട്ടില്‍ 'പൂജ' നടത്തി മധ്യപ്രദേശ് മന്ത്രി
author img

By

Published : Apr 10, 2021, 11:45 PM IST

ഇന്‍ഡോര്‍: കൊറോണ വൈറസിനെ തുരത്താന്‍ എയര്‍പോര്‍ട്ടില്‍ പൂജ നടത്തി മധ്യപ്രദേശ് ടൂറിസം സാംസ്കാരിക മന്ത്രി ഉഷാ താക്കൂര്‍. എയര്‍പോര്‍ട്ട് ഡയറക്ടറടക്കമുള്ള ഉദ്യോഗസ്ഥരും പൂജയില്‍ പങ്കെടുത്തു. കൊവിഡിനെ തുരത്താന്‍ മന്ത്രി പൂജ നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. പൂജ നടത്തിയ മന്ത്രി പക്ഷെ മാസ്ക് ധരിച്ചിരുന്നില്ല. വിവാദപരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധയാണ് എയര്‍പോര്‍ട്ടില്‍ പൂജ നടത്തിയ മന്ത്രി ഉഷാ താക്കൂര്‍. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരത് സിംഗ് റാവത്തിന്‍റെ 'കീറിയ ജീന്‍സ്' പരാമര്‍ശത്തെ പിന്തുണച്ച മന്ത്രി കീറിയ വസ്ത്രങ്ങള്‍ ദുശകുനമാണെന്നും പറഞ്ഞിരുന്നു.

കൊവിഡിനെ തുരത്താന്‍ എയര്‍പോര്‍ട്ടില്‍ 'പൂജ' നടത്തി മധ്യപ്രദേശ് മന്ത്രി

കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ മധ്യപ്രദേശിലും കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. മാസാവസാനത്തോടെ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്നാണ് വിലയിരുത്തുന്നത്. നിലവില്‍ സംസ്ഥാനത്ത് 30,486 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചത് 3,27,220 പേര്‍ക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.