ഭോപ്പാൽ: ജൂൺ ഒന്നുമുതൽ സംസ്ഥാനത്ത് അൺലോക്ക് ആരംഭിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ഇതിനായി മന്ത്രിമാരുടെ പ്രത്യേക സംഘം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സംഘം ശാസ്ത്രജ്ഞരുമായി ബന്ധപ്പെടുകയും ലോക്ക് ഡൗൺ കാര്യത്തില്‍ തീരുമാനമെടുക്കുകയും ചെയ്യും. എന്നിരുന്നാലും സംസ്ഥാനത്ത് കൊവിഡ് പരിശോധനയും തുടരും. പല സ്ഥലങ്ങളിലും വാക്സിനുകൾക്കെതിരായ എതിർപ്പ് നിലനിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ജനങ്ങളിൽ വാക്‌സിനേഷന്‍റെ അവബോധം സൃഷ്ടിക്കുന്നതിനായി ഒരു വാക്സിനേഷൻ പ്രചാരണ സമിതി രൂപീകരിക്കും.
Also Read: തെലങ്കാനയിൽ രണ്ടാം ഡോസ് വാക്‌സിനേഷൻ ഇന്ന് മുതൽ
സംസ്ഥാനത്തെ അൺലോക്ക് ചെയ്യുന്ന പ്രക്രിയ വിലയിരുത്തുന്നതിൽ കൊവിഡ് ക്രൈസിസ് മാനേജ്‌മെന്‍റ് കമ്മിറ്റി പങ്കാളികളാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാബിനറ്റ് മന്ത്രിമാരും ഓരോ ദിവസവും അവരുടെ ചുമതലയുള്ള ജില്ലകൾ സന്ദർശിക്കുകയും ബ്ലോക്ക് തലത്തിൽ വിഷയം കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. എല്ലാ വാർഡിലും ക്രൈസിസ് മാനേജ്‌മെന്‍റ് കമ്മിറ്റിയുടെ യോഗം ഉണ്ടായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയാൻ മെയ് 31 വരെ 'ജനത കർഫ്യൂ' ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ജില്ലകളെ ജനത കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജൂൺ ഒന്നിന് എല്ലാ ജില്ലകളിലും ലോക്ക് ഡൗൺ ഇളവ് നൽകും.