ETV Bharat / bharat

കൽബുർഗിയിൽ മൂന്ന് പെൺമക്കളുമൊത്ത് അമ്മ കിണറ്റിൽ ചാടി; ഒരാളെ രക്ഷപെടുത്തി - കൽബുർഗിയിൽ മൂന്ന് പെൺമക്കളുമൊത്ത് അമ്മ കിണറ്റിൽ ചാടി

ലക്ഷ്‌മി പെൺകുഞ്ഞുങ്ങളെ പ്രസവിച്ചതിനാൽ ഭർത്താവിൽ നിന്നും ഭർത്താവിന്‍റെ വീട്ടുകാരിൽ നിന്നും നിരന്തരമായി ഉപദ്രവം ഏറ്റുവാങ്ങിയിരുന്നതായി പറയപ്പെടുന്നു.

Mother jumped into the well along with three daughters: 3 died  1 girl rescued  കൽബുർഗി  പെൺമക്കളുമൊത്ത് അമ്മ കിണറ്റിൽ ചാടി  കൽബുർഗിയിൽ മൂന്ന് പെൺമക്കളുമൊത്ത് അമ്മ കിണറ്റിൽ ചാടി  ആത്മഹത്യ
കൽബുർഗിയിൽ മൂന്ന് പെൺമക്കളുമൊത്ത് അമ്മ കിണറ്റിൽ ചാടി; ഒരാളെ രക്ഷപെടുത്തി
author img

By

Published : Oct 24, 2021, 3:50 PM IST

ബെംഗളുരു: കൽബുർഗി ജില്ലയിൽ ഒരു വയസുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്ന് പെൺമക്കളുമൊത്ത് അമ്മ കിണറ്റിൽ ചാടി. മക്കളായ ഗൗരമ്മ(6), ഈശ്വരി(4), സാവിത്രി(1) എന്നിവരുമൊത്ത് അമ്മ ലക്ഷ്‌മി(28)യാണ് കിണറ്റിൽ ചാടിയത്.

ഈശ്വരിയെ നാട്ടുകാർ എത്തി രക്ഷിച്ചുവെങ്കിലും മറ്റ് മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. അലന്ദ താലൂക്കിലെ മദ്യാല ഗ്രാമത്തിൽ ഭർത്താവിനും മക്കൾക്കുമൊപ്പം താമസിച്ചുവന്നിരുന്ന ലക്ഷ്‌മി പെൺകുഞ്ഞുങ്ങളെ പ്രസവിച്ചതിനാൽ ഭർത്താവിൽ നിന്നും ഭർത്താവിന്‍റെ വീട്ടുകാരിൽ നിന്നും നിരന്തരമായി ഉപദ്രവം ഏറ്റുവാങ്ങിയിരുന്നതായി പറയപ്പെടുന്നു. പീഡനം സഹിക്കവയ്യാതെയാണ് ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള കിണറ്റിൽ ചാടി ലക്ഷ്‌മി ആത്മഹത്യ ചെയ്‌തതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

നിമ്പർഗ പൊലീസ് സ്ഥലത്തെത്തി സംഭവസ്ഥലം സന്ദർശിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്‌തു.

Also Read: ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ; 25കാരന്‍ അറസ്റ്റില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.