ETV Bharat / bharat

യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ഭാര്യ മാതാവ് മരിച്ചു; ഭാര്യയുടെ നില ഗുരുതരം - സഹറൻപൂർ

പിണങ്ങി കുടുംബ വീട്ടിലേക്ക് പോയ ഭാര്യ റിതിക തിരികെ വരാത്തതില്‍ പ്രകോപിതനായാണ് നിതിൻ ഇരുവരെയും തീ കൊളുത്തിയത്. പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് ഭാര്യമാതാവ് പായല്‍ മരണത്തിന് കീഴടങ്ങിയത്

Saharanpur man sets wife mother in law on fire  UP one dead one injured Saharanpur marital dispute  UP Man pours petrol sets wife mother in law fire  mother in law died after man poured petrol  പെട്രോള്‍ ഒഴിച്ച തീ കൊളുത്തി  തീ കൊളുത്തി  പൊള്ളലേറ്റു  സഹറൻപൂർ  സഹറൻപൂർ കൊലപാതകം
യുവാവ് പെട്രോള്‍ ഒഴിച്ച തീ കൊളുത്തിയ ഭാര്യാമാതാവ് മരിച്ചു; ഭാര്യയുടെ നില ഗുരുതരം
author img

By

Published : Oct 29, 2022, 5:32 PM IST

സഹറൻപൂർ (ഉത്തര്‍പ്രദേശ്): കുടുംബ വഴക്കിനെ തുടര്‍ന്ന് യുവാവ് ഭാര്യയെയും ഭാര്യ മാതാവിനെയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. ഷിംല സ്വദേശിയായ നിതിനാണ് ഭാര്യ റിതികയെയും റിതികയുടെ അമ്മ പായലിനെയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. സംഭവത്തില്‍ പായല്‍ (45) മരിച്ചു. റിതികയുടെ (20) നില ഗുരുതരമാണ്.

സഹറന്‍പൂരില്‍ ഇന്ന് (ഒക്‌ടോബര്‍ 29) പുലര്‍ച്ചെയായിരുന്നു സംഭവം. റിതികയും പായലും ഉറങ്ങിക്കിടക്കുമ്പോഴാണ് നിതിന്‍ തീ കൊളുത്തിയത്. നിതിനും ഭാര്യ റിതികയും തമ്മില്‍ വഴക്ക് പതിവായിരുന്നു. നിതിനോട് പിണങ്ങി റിതിക സെപ്‌റ്റംബറില്‍ സഹറന്‍പൂരിലെ കുടുംബ വീട്ടിലേക്ക് പോയി.

അവിടെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്ന റിതികയെ തിരികെ കൊണ്ടുപോകാനായി നിതിന്‍റെ കുടുംബം ഒക്‌ടോബര്‍ 28 സഹറന്‍പൂരില്‍ എത്തിയിരുന്നു. എന്നാല്‍ അവരോടൊപ്പം പോകാന്‍ റിതിക തയ്യാറായില്ല. ഇതില്‍ പ്രകോപിതനായ നിതിന്‍ ശനിയാഴ്‌ച പുലര്‍ച്ചെ റിതികയുടെ വീട്ടിലെത്തി ഉറങ്ങിക്കിടക്കുകയായിരുന്ന റിതികയെയും പായലിനെയും തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും പായല്‍ ചികിത്സക്കിടെ മരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.