ETV Bharat / bharat

Mother And Kids Burnt Alive After Cylinder Caught Fire: പാചകവാതക സിലിണ്ടറിന് തീപിടിച്ച് യുവതിയ്‌ക്കും മക്കള്‍ക്കും ദാരുണാന്ത്യം - ലാലൗലി

women and children burnt alive : ഉത്തര്‍പ്രദേശ് ഖതൗലി സ്വദേശി അല്‍ക്ക ദേവി, മക്കളായ ഗൗരവ് കുമാര്‍, പരി എന്നിവരാണ് മരിച്ചത്. സിലിണ്ടറില്‍ ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് തീപടര്‍ന്നാണ് അപകടം

Mother And Kids Burnt Alive  women and children burnt alive  Cylinder Caught Fire  Cylinder Caught Fire due to leakage  തീപിടിച്ച് യുവതിയ്‌ക്കും മക്കള്‍ക്കും ദാരുണാന്ത്യം  ഉത്തര്‍പ്രദേശ് ഖതൗലി  ലാലൗലി  പാചകവാതക സിലിണ്ടറിന് തീപിടിച്ചു
Mother And Kids Burnt Alive After Cylinder Caught Fire
author img

By ETV Bharat Kerala Team

Published : Oct 16, 2023, 11:02 AM IST

ഫത്തേപൂര്‍ (യുപി) : ഉത്തര്‍പ്രദേശിലെ ലാലൗലി ഏരിയയില്‍ പാചകം ചെയ്യുന്നതിനിടെ സിലിണ്ടറിന് തീപിടിച്ച് യുവതിക്കും രണ്ട് കുട്ടികള്‍ക്കും ദാരുണാന്ത്യം (Mother And Kids Burnt Alive After Cylinder Caught Fire). ഖതൗലി ഗ്രാമത്തില്‍ താമസിക്കുന്ന അല്‍ക്ക ദേവി (27), മകന്‍ ഗൗരവ് കുമാര്‍ (നാല്), മകള്‍ പരി (രണ്ട്) എന്നിവരാണ് മരിച്ചത് (women and children burnt alive). സിലിണ്ടറില്‍ ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്നാണ് പാചകത്തിനിടെ തീപടര്‍ന്നത് എന്നാണ് വിവരം.

അല്‍ക്കയുടെ ഭര്‍ത്താവ് ഉമേഷ് വിശ്വകര്‍മ കടയില്‍ പോയ സമയത്താണ് സംഭവം. അല്‍ക്കയുടെയും മക്കളുടെയും നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തുകയും ഗുരുതരമായി പൊള്ളലേറ്റ മൂവരെയും ഉടന്‍ ജില്ല ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തു. എന്നാല്‍ നില വഷളായതിനെ തുടര്‍ന്ന് ഇവരെ കാണ്‍പൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കാണ്‍പൂരില്‍ ചികിത്സയിലിരിക്കെ ആണ് അല്‍ക്കയും മക്കളും മരണത്തിന് കീഴടങ്ങിയത്.

സിലിണ്ടറില്‍ ചോര്‍ച്ച ഉണ്ടായിരുന്നു എന്നും അതിനാല്‍ പാചകം ചെയ്യുമ്പോള്‍ തീപിടിക്കുകയായിരുന്നു എന്നും പൊലീസ് ഇന്‍സ്‌പെക്‌ടര്‍ സന്തോഷ് സിങ് പറഞ്ഞു (Cylinder Caught Fire due to leakage). സിലിണ്ടറില്‍ പിടിച്ച തീ പെട്ടെന്ന് തന്നെ ആളിപ്പടര്‍ന്ന് അല്‍ക്കയും മക്കളും അപകടത്തില്‍ പെടുകയായിരുന്നു എന്നും സന്തോഷ് സിങ് പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ബെംഗളൂരുവിലെ പടക്കനിര്‍മാണ ശാലയില്‍ തീപടര്‍ന്ന് 14 പേര്‍ മരിച്ചത്. ഒക്‌ടോബര്‍ 7നാണ് ആനേക്കൽ താലൂക്കിലെ അത്തിബെലെ പടക്ക ഗോഡൗണിൽ തീ പടര്‍ന്നത്. 12 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ട് പേർ ചികിത്സയിലിരിക്കെ ഞായറാഴ്‌ച മരണത്തിന് കീഴടങ്ങുകയായിരുന്നു. മരിച്ചവരെല്ലാം തമിഴ്‌നാട് സ്വദേശികളാണെന്നാണ് പൊലീസ് നല്‍കിയ വിവരം.

20 തൊഴിലാളികളാണ് സംഭവ സമയത്ത് ഗോഡൗണില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാല് പേര്‍ രക്ഷപ്പെട്ടു. ആനേക്കല്‍ സ്വദേശിയായ നവീന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. ദീപാവലിക്ക് വേണ്ടി ഗോഡൗണില്‍ എത്തിച്ച പടക്കം ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെ തീ പിടിക്കുകയായിരുന്നു. പിന്നാലെ സമീപത്തുണ്ടായിരുന്നു മറ്റ് വാഹനങ്ങളിലേക്കും തീ പടര്‍ന്നു. അത്തിബെലെ പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തീപിടിത്തത്തില്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചു.

ബാലാജി ക്രാക്കേഴ്‌സ് ഗോഡൗണിലേക്ക് വാഹനത്തില്‍ കൊണ്ടുവന്ന പടക്കം ഇറക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്ന് ബെംഗളൂരു റൂറല്‍ എസ്‌പി മല്ലികാര്‍ജുന ബാലദണ്ടി അറിയിച്ചിരുന്നു. തീപിടിത്തത്തില്‍ കടയുടമ നവീനിനും പൊള്ളലേറ്റിട്ടുണ്ട്. ഗോഡൗണിന്‍റെ ലൈസന്‍സ് സംബന്ധിച്ച് അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.

Also Read : Bengaluru firework shop fire Death Toll Rises: ബെംഗളൂരു പടക്കക്കടയിൽ തീപിടിത്തം; മരണം 14 ആയി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.