ന്യൂഡൽഹി : ഇസ്രയേലിൽ ഹമാസിന്‍റെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്‍റെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, ഇസ്രയേൽ എംബസി പ്രതിനിധി യെദിദിയ ക്ലീൻ എന്നിവർ ഡല്‍ഹിയിലെത്തിച്ച മൃതദേഹത്തില്‍ ആദരമർപ്പിച്ചു. ഇന്നുതന്നെ കേരളത്തിലെത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.
ചൊവ്വാഴ്‌ചയാണ് ഇടുക്കി സ്വദേശി സൗമ്യ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗാസ മുനമ്പിനോട് ചേർന്ന അഷ്‌കലോണിൽ സൗമ്യ താമസിച്ചിരുന്ന കെട്ടിടത്തിൽ റോക്കറ്റ് പതിക്കുകയായിരുന്നു. ഏഴുവർഷമായി ഇസ്രയേലിൽ ജോലിചെയ്‌തുവരികയായിരുന്നു സൗമ്യ. ഭർത്താവും ഏഴുവയസുള്ള മകനും അടങ്ങുന്നതാണ് കുടുംബം.
-
With a heavy heart, received the mortal remains of Ms. Soumya Santhosh in Delhi and paid my last respects. CDA of Israel Embassy @RonyYedidia also joined.
— V. Muraleedharan (@MOS_MEA) May 15, 2021 " class="align-text-top noRightClick twitterSection" data="
I empathise with the pain and sufferings of the family of Ms. Soumya. More strength to them. pic.twitter.com/97bvOziCpG
">With a heavy heart, received the mortal remains of Ms. Soumya Santhosh in Delhi and paid my last respects. CDA of Israel Embassy @RonyYedidia also joined.
— V. Muraleedharan (@MOS_MEA) May 15, 2021
I empathise with the pain and sufferings of the family of Ms. Soumya. More strength to them. pic.twitter.com/97bvOziCpGWith a heavy heart, received the mortal remains of Ms. Soumya Santhosh in Delhi and paid my last respects. CDA of Israel Embassy @RonyYedidia also joined.
— V. Muraleedharan (@MOS_MEA) May 15, 2021
I empathise with the pain and sufferings of the family of Ms. Soumya. More strength to them. pic.twitter.com/97bvOziCpG
READ MORE:സൗമ്യയുടെ ഭൗതികദേഹം ഇന്നോ നാളെയോ ഇന്ത്യയിലെത്തിക്കും
സൗമ്യയുടെ കുടുംബവുമായി ബന്ധപ്പെട്ടതായി ഇന്ത്യയിലുള്ള ഇസ്രയേല്‍ ഉപസ്ഥാനപതി യെദിദിയ ക്ലിൻ അറിയിച്ചിരുന്നു. ആക്രമണം ഉണ്ടാവുമ്പോൾ സൗമ്യ ഭർത്താവുമായി സംസാരിക്കുകയായിരുന്നു. ഭർത്താവിനെ സംബന്ധിച്ച് ഈ സാഹചര്യം എത്രമാത്രം ഭയാനകമാണെന്ന് ഊഹിക്കാനാകുമെന്നും അവര്‍ പ്രതികരിച്ചിരുന്നു.
READ MORE: സൗമ്യയുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ ചെയ്‌തെന്ന് ഇസ്രയേൽ എംബസി