ETV Bharat / bharat

ഒരു കുടുംബത്തിലെ 6 പേർ വെടിയേറ്റ് മരിച്ചു; പ്രകോപനം 10 വർഷം മുന്‍പുള്ള 'കുടിപ്പക' - ഒരു കുടുംബത്തിലെ 6 പേർ വെടിയേറ്റ് മരിച്ചു

മധ്യപ്രദേശിലെ മൊറേനയിലാണ് ഒരു കുടുംബത്തിലെ സ്‌ത്രീകളടക്കം ആറുപേര്‍ വെടിയേറ്റ് മരിച്ചത്

6 shot dead in blood feud between 2 Tomar families  മധ്യപ്രദേശിലെ മൊറേന  ഒരു കുടുംബത്തിലെ ആറുപേർ വെടിയേറ്റ് മരിച്ചു
ഒരു കുടുംബത്തിലെ ആറുപേർ വെടിയേറ്റ് മരിച്ചു
author img

By

Published : May 5, 2023, 4:07 PM IST

Updated : May 5, 2023, 4:38 PM IST

മൊറേന: മധ്യപ്രദേശിലെ ചമ്പാലില്‍ ഒരു കുടുംബത്തിലെ രണ്ട് സ്‌ത്രീകളടക്കം ആറുപേർ വെടിയേറ്റ് മരിച്ചു. സിഹോനിയനിലെ ലെപ പ്രദേശത്താണ് സംഭവം. 10 വർഷം മുന്‍പ് മൂന്നുപേരെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമാണ് ഇപ്പോഴുണ്ടായതെന്ന് പൊലീസ് പറഞ്ഞു. വെടിവയ്‌പ്പില്‍ ഗജേന്ദ്ര സിങ് തോമര്‍, മക്കളായ ഫണ്ടി തോമര്‍, സഞ്ജു തോമര്‍ എന്നിവരും രണ്ട് സ്‌ത്രീകളുമാണ് മരിച്ചത്.

മൊറേന സ്വദേശികളായ രഞ്ജിത്ത് തോമറിന്‍റേയും രാംവീർ സിങ് തോമറിന്‍റേയും കുടുംബങ്ങള്‍ തമ്മിലാണ് ശത്രുത. രാംവീറിന്‍റെ അനുയായിയാണ് ആറുപേരെ വെടിവച്ചുകൊന്നത്. രഞ്ജിത് തോമര്‍ 10 വര്‍ഷം മുന്‍പ് രാംവീറിന്‍റെ കുടുംബത്തിലെ മൂന്ന് പേരെയാണ് കൊലപ്പെടുത്തിയത്.

കൊലയ്‌ക്ക് ശേഷം രഞ്ജിത്ത് തോമര്‍ കുടുംബവുമായി നാടുവിട്ടിരുന്നു. 10 വര്‍ഷത്തിനുശേഷം തമ്മിലുള്ള പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടി ഇന്ന് രാവിലെയാണ് രഞ്ജിത്ത് തോമറിന്‍റെ കുടുംബം രാംവീറിന്‍റെ വീട്ടിലെത്തിയത്. വാക്കേറ്റം കയ്യാങ്കളിയിലെത്തിയതോടെയാണ് രാംവീറിന്‍റെ അനുയായി രഞ്ജിത്ത് തോമറിന്‍റെ കുടുംബത്തെ വെടിവച്ചുകൊന്നത്.

സംഭവത്തിനിടെ ഇരുകുടുംബങ്ങളും നേര്‍ക്കുനേര്‍ വെടിവച്ചു. പരിക്കേറ്റവരെ മൊറേന ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് ഉടൻ സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. നിലവില്‍ ഗ്രാമത്തിൽ വന്‍ ഭീതി പടർന്നിട്ടുണ്ട്. ആളുകള്‍ വീടുകളിൽ നിന്നും പുറത്തിറങ്ങാന്‍ മടിക്കുന്ന സാഹചര്യമുണ്ട്. 2013ലാണ് ഇരുകുടുംബങ്ങളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുന്നത്.

സ്ഥല തര്‍ക്കത്തെ തുടര്‍ന്നാണ് പ്രശ്‌നം വഷളായത്. സ്‌കൂളിനായി രഞ്ജിത്ത് തോമറിന്‍റെ കുടുംബം സ്ഥലം വിട്ടുനൽകിയിരുന്നു. എന്നാല്‍ രാംവീറിന്‍റെ കുടുംബം എതിര്‍പ്പറിയിക്കുകയും സ്‌കൂൾ ഭൂമിയിൽ ചാണകപ്പൊടിയും കല്ലുകളും കൊണ്ടിടുകയും ഉണ്ടായി. തുടര്‍ന്നാണ് വിഷയം ഇരുകുടുംബവും തമ്മിലെ പരസ്യ ഏറ്റുമുട്ടലിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്.

Last Updated : May 5, 2023, 4:38 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.