ന്യൂഡൽഹി: രാജ്യത്ത് അഞ്ച് കോടിയും കടന്ന് കൊവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം. 5,00,75,162 പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതിൽ ആദ്യ ഡോസ് സ്വീകരിച്ച 79,03,068 ആരോഗ്യ പ്രവർത്തകരും രണ്ടാം ഡോസ് 50,09,252 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിചേർത്തു. കഴിഞ്ഞ ദിവസം മാത്രം 15,80,568 പേർക്കാണ് വാക്സിൻ കുത്തിവെപ്പ് എടുത്തത്.
രാജ്യത്ത് നിലവിൽ 3,45,377 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ തുടരുന്നത്. രാജ്യത്തുണ്ടായ 1,60,166 മരണങ്ങൾ കൊവിഡ് ബാധിച്ചാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.