ETV Bharat / bharat

ഗുജറാത്തിൽ തൂക്കുപാലം തകർന്ന് വീണ് അപകടം; മരണം 140 ആയി - അഗ്നിശമന സേന

150 പേര്‍ക്ക് കയറാവുന്ന പാലത്തില്‍ അഞ്ഞൂറോളം പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം

Morbi cable bridge collapse death toll  Morbi cable bridge collapse  Morbi cable bridge  cable bridge collapse  മോർബി കേബിൾ പാലം തകർച്ച  മോർബി തൂക്കുപാലം തകർച്ച  മോർബി തൂക്കുപാലം  മോർബി പാലം തകർച്ച  ഗുജറാത്തിലെ മോർബി മേഖല  ഗുജറാത്തിലെ മോർബി  മോർബി  മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം  തൂക്കുപാലം തകർന്ന് മരണം  തൂക്കുപാലം തകർച്ച മരണസംഖ്യ  തൂക്കുപാലം തകർച്ച ഏറ്റവും പുതിയ വാർത്ത  കരസേന  നാവികസേന  വ്യോമസേന  എൻഡിആർഎഫ്  അഗ്നിശമന സേന  മോർബി രക്ഷാപ്രവർത്തനം ഊർജിതം
മോർബി തൂക്കുപാലം തകർച്ച; 100ലധികം മരണങ്ങൾ, 177 പേരെ രക്ഷപ്പെടുത്തി
author img

By

Published : Oct 31, 2022, 7:07 AM IST

Updated : Oct 31, 2022, 12:25 PM IST

മോർബി: ഗുജറാത്തിലെ മോർബി മേഖലയിൽ മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം തകർന്ന് മരിച്ചവരുടെ എണ്ണം 140 ആയി. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. ഇന്നലെ വൈകിട്ട് ആറരയോടെയാണ് അപകടം നടന്നത്.

177 പേരെയാണ് രക്ഷപ്പെടുത്താനായത്. കരസേന, നാവികസേന, വ്യോമസേന, എൻഡിആർഎഫ്, അഗ്നിശമന സേന എന്നിവർ സംഭവസ്ഥലത്ത് തെരച്ചിൽ തുടരുകയാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. 150 പേര്‍ക്ക് കയറാവുന്ന പാലത്തില്‍ അഞ്ഞൂറോളം പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഒരു നൂറ്റാണ്ടിലേറെ തൂക്കുപാലം സന്ദർശിക്കാൻ നിരവധി പേരാണ് എത്തിയത്. നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ഒക്‌ടോബർ 26നാണ് മോർബിയിലെ തൂക്കുപാലം തുറന്നുകൊടുത്തത്.

ഗുജറാത്തിൽ തൂക്കുപാലം തകർന്ന് വീണ് അപകടം

രക്ഷാപ്രവർത്തനം ഊർജിതം: രാജ്കോട്ട്, ജാംനഗർ, ദിയു, സുരേന്ദ്രനഗർ എന്നിവിടങ്ങളിൽ നിന്ന് നൂതന ഉപകരണങ്ങളുമായി എൻഡിആർഎഫും, നേവിയും, വ്യോമസേനയും കരസേനയും അഗ്നിശമന സേനയും ചേർന്ന് രക്ഷാപ്രവർത്തനം ശക്തമായി തുടരുകയാണ്.

പരിക്കേറ്റവരുടെ ചികിത്സക്കായി രാജ്കോട്ട് സിവിൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡും സജ്ജീകരിച്ചിട്ടുണ്ട്. സമീപത്തെ എല്ലാ ആശുപത്രി ജീവനക്കാരുടെയും അവധികൾ റദ്ദാക്കി. സ്വകാര്യ ആശുപത്രികളിലെ ഡോക്‌ടർമാരോട് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.

മോർബി തൂക്കുപാലം തകർച്ചയിൽ കാണാതായവരുടെ കുടുംബാംഗങ്ങൾക്ക് ജില്ല ദുരന്ത കൺട്രോൾ റൂമുമായി 02822 243300 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുക. തൂക്കുപാലം അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചാംഗ സമിതി രൂപീകരിച്ചു.

Also read: ഗുജറാത്തിൽ തൂക്കുപാലം തകർന്ന് 60 മരണം ; നിരവധി പേർക്ക് പരിക്ക്

Last Updated : Oct 31, 2022, 12:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.