ETV Bharat / bharat

വര്‍ഷകാല സമ്മേളനം : ഒരുക്കങ്ങൾ പൂർത്തിയായതായി ലോക്‌സഭ സ്‌പീക്കർ - വാക്സിനേഷൻ

വര്‍ഷകാല സമ്മേളനം നടത്തണോയെന്ന കാര്യത്തിൽ മന്ത്രിസഭ ഉപസമിതി തീരുമാനം എടുക്കുമെന്ന് ഓം ബിർള.

Monsoon session of Parliament to be held  Om Birla  Monsoon session  Parliament  Monsoon session of Parliament  പാർലമെന്‍റ്  മൺസൂൺ സമ്മേളനം  ലോക്‌സഭ സ്‌പീക്കർ  ഓം ബിർള  മന്ത്രിസഭാ ഉപസമിതി  ഭരണഘടന  സെക്രട്ടറിയേറ്റ്  വാക്സിനേഷൻ  ബജറ്റ് സമ്മേളനം
പാർലമെന്‍റ് മൺസൂൺ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ലോക്‌സഭ സ്‌പീക്കർ
author img

By

Published : Jun 19, 2021, 7:09 AM IST

ന്യൂഡൽഹി : പാർലമെന്‍റിന്‍റെ മൺസൂൺ കാല സമ്മേളനത്തിനുള്ള തയാറെടുപ്പുകൾ പൂർത്തിയായതായി ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള. സമ്മേളനം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ മന്ത്രിസഭ ഉപസമിതിയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഭ തടസങ്ങളും മുദ്രാവാക്യങ്ങളുമില്ലാതെ സുഗമമായി പോകേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് പറഞ്ഞ ഓം ബിർള, ചർച്ച, വാദം, സംവാദം എന്നിവയ്ക്കാണ് സഭയെന്നും അത് കൂടുതൽ ശക്തമാക്കാൻ ഭരണഘടനാപരമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.

Also Read: മുംബൈയിൽ വ്യാജ വാക്സിനേഷൻ ഡ്രൈവ് : നാല് പേർ പൊലീസ് പിടിയിൽ

445 സഭാംഗങ്ങൾക്കും സെക്രട്ടറിയേറ്റ് ജീവനക്കാർക്കും വാക്സിന്‍ നൽകിയതായും ബാക്കിയുള്ള അംഗങ്ങൾക്കും ജീവനക്കാർക്കും ഉടൻതന്നെ കുത്തിവയ്പ്പ് നൽകുമെന്നും ഓം ബിര്‍ള പറഞ്ഞു.

അവസാന സെഷനിൽ അംഗങ്ങളുടെ കൊവിഡ് പരിശോധന നടത്തിയിരുന്നു. ഈ വർഷത്തെ പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ഏപ്രിലിലായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.