ബന്ദ(യുപി): കുരങ്ങ് ശല്യത്തില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്‍റെ ജീവന്‍ പൊലിഞ്ഞു. യുപിയിലെ ബന്ദ ജില്ലയിലെ ചാപ്പര്‍ എന്ന ഗ്രാമത്തിലാണ് സംഭവം. വീടിന്‍റെ വരാന്തയില്‍ കിടത്തിയിരിക്കുകയായിരുന്ന കുഞ്ഞിനെ കൂട്ടമായി എത്തിയ കുരങ്ങന്‍മാരില്‍ ഒരെണ്ണം എടുത്തുകൊണ്ട് വീടിന്‍റെ ടെറസില്‍ കയറിപോകുകയായിരുന്നു.
ഇത് കണ്ട് വീട്ടുകാര്‍ ബഹളം വച്ചപ്പോള്‍ കുട്ടിയെ ടെറസിന്‍റെ മുകളില്‍ നിന്ന് കുരങ്ങൻ എറിഞ്ഞു. തലയ്‌ക്ക് ഗുരുതുരമായ പരിക്ക് പറ്റിയ കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. കഴിഞ്ഞ ദിവസമാണ് സംഭവം. ബന്ദ ജില്ലയിലെ പല ഗ്രാമങ്ങളും വലിയ രീതിയിലുള്ള കുരങ്ങ് ശല്യം നേരിടുകയാണ്. കുരുങ്ങുകളുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെങ്കിലും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.