റാംപൂർ(ഉത്തർപ്രദേശ്): കുരങ്ങൻമാർക്ക് ഒരല്‍പ്പം ഭക്ഷണം നല്‍കാമെന്ന് വിചാരിച്ചത് ഇത്രവലിയ പൊല്ലാപ്പും ധനനഷ്ടവുമാകുമെന്ന് ഉത്തർപ്രദേശിലെ മുതിർന്ന അഭിഭാഷകനായ വിനോദ് വിചാരിച്ചിട്ടുണ്ടാകില്ല. ഒരാൾക്ക് കൈമാറുന്നതിനായി ബാങ്കിൽ നിന്നും പണം പിൻവലിച്ച ശേഷം മടങ്ങവേയാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായ സംഭവം.
കുരങ്ങൻമാരെ കണ്ടപ്പോൾ ഭക്ഷണം നൽകാമെന്നു കരുതി ബൈക്ക് പാർക്ക് ചെയ്‌ത് ഇറങ്ങി. അതിനിടെ ബൈക്കില്‍ നിന്ന് പണം സൂക്ഷിച്ച ബാഗ് തട്ടിയെടുത്ത് വാനരപ്പട ഓടുകയായിരുന്നു. തട്ടിയെടുത്ത ബാഗുമായി മരത്തിൽ കയറിയ ശേഷമായിരുന്നു അഭ്യാസം.
ആദ്യം 50,000 രൂപയടങ്ങിയ ഒരു കെട്ട് താഴേക്ക് എറിഞ്ഞു. അത് സുരക്ഷിതമായി അഭിഭാഷകന് ലഭിച്ചു. എന്നാൽ രണ്ടാമത്തെ കെട്ടിൽ നിന്നും 500ന്‍റെ ഓരോ നോട്ടുകളായി വായുവിൽ വീശിയെറിയാൻ തുടങ്ങി. ഇതോടെ പരിസരത്ത് വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.
ഏകദേശം 8,500 രൂപയാണ് തഹസിൽ ഷഹബാദിലെ മുതിർന്ന അഭിഭാഷകനായ വിനോദിന്‍റെ ബാഗിൽ നിന്നും വാനരൻമാർ വായുവില്‍ എറിഞ്ഞുകളഞ്ഞത്.
ALSO READ: കൂട്ടമായെത്തി കടുവയെ പ്രകോപിപ്പിച്ച് കാട്ടുനായ്‌ക്കള്‍