ETV Bharat / bharat

അജിത് സിങിന്‍റെ കൊലപാതകം; കൂടുതൽ വെളിപ്പെടുത്തലുമായി ശിവേന്ദ്ര സിങ്

author img

By

Published : Mar 18, 2021, 11:35 AM IST

ജനുവരി ആറിനാണ് അജിത് സിങ് കൊല്ലപ്പെട്ടത്.

Lucknow  Lucknow news  Lucknow latest news  Lucknow crime  gangwar in Lucknow  ajeet murder in Lucknow  Historyheater Ajit Singh murder in Lucknow  update in ajeet murder case  Reiki was being done for a year in ajeet murder  അജിത് സിംഗ്  അജിത് സിംഗ് കൊലപാതകം  ശിവേന്ദ്ര സിംഗ്  ലഖ്‌നൗ
അജിത് സിംഗിന്‍റെ കൊലപാതകം; കൂടുതൽ വെളിപ്പെടുത്തലുമായി ശിവേന്ദ്ര സിംഗ്

ലഖ്‌നൗ: ഗുണ്ടാ തലവൻ അജിത് സിങിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുമായി ശിവേന്ദ്ര സിങ് എന്ന അങ്കുർ. താനാണ് ഷൂട്ടർമാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതെന്ന് ശിവേന്ദ്ര സിങ് വെളിപ്പെടുത്തി.

അസം‌ഗഡ് ജയിലിൽ കഴിയുന്ന അഖണ്ഡ് സിങാണ് ഇതിനാവശ്യമായ പണം നൽകിയതെന്നും ഒരു വർഷത്തേക്ക് എല്ലാ ആഴ്‌ചയും 25000 രൂപ മുതൽ 30, 000 രൂപ വരെ നൽകിയെന്നും ശിവേന്ദ്ര സിങ് വ്യക്തമാക്കി. മുൻ എം.പി ധനഞ്ജയ് സിംഗിന്‍റെ നിർദേശ പ്രകാരമാണ് അഖണ്ഡ് സിങ് ഇത് ചെയ്തതെന്നും രണ്ട് ഷൂട്ടർമാരെ ലഖ്‌നൗവിൽ താമസിപ്പിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇയാൾ അറിയിച്ചു. അജിത് സിങിനെ വെടി വച്ച ശേഷം ഇയാൾ മുംബൈയിലേക്ക് ഒളിവിൽ പോയിരുന്നു.

അതേ സമയം കുറ്റവാളികൾ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനം മുംബൈയിലെ ഒരു വ്യവസായിയുടേതാണെന്ന് പൊലീസ് പറഞ്ഞു. ജനുവരി ആറിനാണ് ലഖ്‌നൗവിലെ ഗോംതി നഗർ പ്രദേശത്ത് നടന്ന വെടിവയ്‌പിൽ കുപ്രസിദ്ധ കുറ്റവാളിയായ അജിത് സിങ് (39) കൊല്ലപ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.