ETV Bharat / bharat

'ഇതൊന്നും മമ്മൂട്ടി കാണണ്ട' ; 'മാത്യു' ലുക്കിൽ മാസായി ലാലേട്ടൻ, രസകരമായ കമന്‍റുകളുമായി ആരാധകർ - മോഹൻലാൽ മാത്യു ജയിലർ ലുക്ക്

ജയിലറിലെ സ്റ്റൈലിഷ് ലുക്കിൽ വീണ്ടും ആരാധകരെ അമ്പരപ്പിച്ച് മോഹൻലാലിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

mohanlal stylish look in jailer  new instagram post  mohanlal stylish look  jailer  jailer mohanlal  mohanlal look jailer  മോഹൻലാലിന്‍റെ മാസ് പോസ്റ്റ്  മോഹൻലാൽ  മോഹൻലാൽ ജയിലർ  മോഹൻലാൽ ഇൻസ്റ്റഗ്രാം പോസ്റ്റ്  mohanlal instagram post  മാത്യു  മാത്യു മോഹൻലാൽ  മോഹൻലാൽ മാത്യു ജയിലർ ലുക്ക്  മോഹൻലാൽ പുത്തൻ ലുക്ക്
മോഹൻലാൽ
author img

By

Published : Aug 14, 2023, 2:30 PM IST

Updated : Aug 14, 2023, 4:52 PM IST

'അമ്പമ്പോ ഇതെന്തൊരു വേഷം.. എന്തൊരു സ്റ്റൈൽ..' സോഷ്യൽ മീഡിയ തങ്ങളുടെ ഇഷ്‌ടതാരത്തോട് ചോദിക്കുന്നു... ജെയിലറിലെ കാമിയോ റോളും അതിലെ മോഹൻലാലിന്‍റെ ലുക്കും കണ്ടുള്ള അമ്പരപ്പ് വിട്ടുമാറാത്ത ആരാധകർക്കിടയിലേക്കാണ് താരം അതേ ലുക്കിൽ ഇന്നലെ ഒരു ഫോട്ടോ കൂടി പോസ്റ്റ് ചെയ്‌ത് നിലക്കാത്ത ആരവത്തിന് ആക്കം കൂട്ടിയത്.

പേസ്റ്റൽ ബ്ലൂ പാന്‍റിനോട് ഫ്ലോറൽ പ്രിന്‍റഡ് പിങ്ക് ഷർട്ട് ജോഡിയാക്കി ഇൻ ചെയ്‌ത്, ആക്‌സസറീസുമിട്ട് ലുക്ക് കംപ്ലീറ്റ് ചെയ്‌തുകൊണ്ടുള്ള സ്റ്റൈലൻ പിക്. നെറ്റിയിലേക്ക് വീണുകിടക്കുന്ന നീളൻ തലമുടിയും വളർന്നിറങ്ങിയ താടിയും ആ കൂളിങ് ഗ്ലാസും കാലിലെ ബ്ലാക് ഷൂവും കൂടിയായപ്പോൾ ജയിലറിലെ മാത്യുവിനെ വീണ്ടും കണ്ടതിന്‍റെ ആവേശത്തിലായി ആരാധകർ. പ്രമുഖരടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്‍റുമായി എത്തിയത്. 12,06,386 ലൈക്കാണ് പത്തൊമ്പത് മണിക്കൂറിനുള്ളിൽ ചിത്രത്തിന് ലഭിച്ചത്.

എനിക്കീ ലുക്ക് കൊണ്ടുവരാൻ പറ്റുമെന്ന് അൽഫോൻസ് പുത്രൻ : താരത്തിന്‍റെ ഇതേ ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റാക്കി സംവിധായകൻ അൽഫോൻസ് പുത്രൻ റീപോസ്റ്റ് ചെയ്‌തിരുന്നു. 'ഏതാണ്ട് എനിക്കീ ലുക്ക് കൊണ്ടുവരാൻ പറ്റും എന്നാണ് എനിക്ക് തോന്നുന്നത് ലാലേട്ടാ..' എന്ന് കുറിച്ചുകൊണ്ടാണ് അൽഫോൻസ് ചിത്രം പോസ്റ്റ് ചെയ്‌തത്.

തീയേറ്ററിലെ 'തൂക്കിയടി' : കണ്ടുപഴകിയ ലാലേട്ടൻ ലുക്കുകളിൽ നിന്ന് വ്യത്യസ്‌തമായി വളരെ സ്റ്റൈലിഷ് ലുക്കിലായിരുന്നു താരത്തിന്‍റെ ജയിലറിലെ ലുക്ക്. സമൂഹ മാധ്യമങ്ങളിലും 'ലാലേട്ടൻ ലുക്കി'നെപ്പറ്റിയായി ചർച്ച. ചിത്രത്തിൽ വളരെ ചുരുങ്ങിയ സമയമാണെങ്കിൽ പോലും മാത്യുവായി എത്തിയ മോഹൻലാലിന് തീയേറ്ററിൽ നിറഞ്ഞ കൈയടിയായിരുന്നു ലഭിച്ചത്.

പത്ത് മിനിട്ട് മാത്രം സ്‌ക്രീനിലെത്തി ആറാടി തീയേറ്റർ 'കത്തിച്ചിട്ട്' പോയെന്നായിരുന്നു ആരാധകരുടെ പ്രതികരണം. മാത്യുവായി പരകായപ്രവേശം നടത്തിയ താരത്തിന്‍റെ കിടിലൻ ഗെറ്റപ്പിന് പ്രേക്ഷകരെ കൗതുകത്തിലാഴ്‌ത്തി കഴിഞ്ഞു. വിന്‍റേജ് മൂഡിലുള്ള ലെപേർഡ് ഡിസൈനോടുകൂടിയ ഡിജിറ്റൽ പ്രിന്‍റ് ഷർട്ട് ധരിച്ചാണ് താരം ജയിലറിൽ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ഈ സ്റ്റൈലൻ ലുക്കിന് പിന്നിലെ കരങ്ങൾ ആരുടേതെന്ന ചോദ്യവുമായി ആരാധകർ രംഗത്തെത്തി.

എന്നാൽ അധികം വൈകാതെ തന്നെ അതും ആരാധകർ കണ്ടെത്തി. മോഹന്‍ലാലിന്‍റെ പേഴ്‌സണല്‍ ഡിസൈനറും സ്‌റ്റൈലിസ്‌റ്റുമായ ജിഷാദ് ഷംസുദ്ദീനാണ് ഈ സൂപ്പർ ലുക്കിന് പിന്നിൽ. ജയിലറിലെ കോസ്റ്റ്യൂം ഡിസൈനറായിരുന്നു ജിഷാദ് ഷംസുദ്ദീൻ. 'ജയിലര്‍' സെറ്റില്‍ വച്ച് മോഹന്‍ലാൽ ഇപ്പോൾ പങ്കുവച്ച ഇതേ ലുക്കിൽ അദ്ദേഹത്തോടൊപ്പമുള്ള ചിത്രം ജിഷാദ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

'ജയിലർ സിനിമ കോടികൾ വാരുമ്പോൾ ഒരു പ്രേക്ഷകനെന്ന നിലയിൽ നമ്മെ കോരിത്തരിപ്പിക്കുന്ന ലാലേട്ടൻ സ്‌ക്രീനിൽ എത്തുമ്പോൾ തിയേറ്റർ കുലുങ്ങും' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ഇതിന്‍റെ കംപ്ലീറ്റ് ലുക്കിലുള്ള ഒരു ഫോട്ടോ കാണാനുള്ള കാത്തിരിപ്പും ആരാധകർക്കിടയിൽ ഉണ്ടായിരുന്നു. മോഹൻലാൽ ലുക്ക് വൈറലായതിന് പിന്നാലെ കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദ്ദീന് അഭിനന്ദന പ്രവാഹമാണ് ലഭിച്ചത്.

Also read : 'ജയിലറില്‍ മോഹന്‍ലാലിനെ കളറാക്കിയ കരങ്ങള്‍'; മമ്മൂക്ക വില്ലനായിരുന്നെങ്കില്‍ ഡബിള്‍ ഇംപാക്‌ട് കിട്ടിയേനെ എന്ന് ഒമര്‍ ലുലു

Last Updated : Aug 14, 2023, 4:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.