ETV Bharat / bharat

വക്കീല്‍ കുപ്പായം ഇല്ല, പക്ഷേ ഗൗരവം ഉണ്ട്; 'നേര്' പുതിയ പോസ്‌റ്ററില്‍ നിറഞ്ഞ് മോഹന്‍ലാല്‍

Neru Official Poster released: നേരിന്‍റെ പുതിയ ഔദ്യോഗിക പോസ്‌റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍. കോടതിയും, നിയമ യുദ്ധവും കോർത്തിണക്കിയ കോർട്ട് റൂം ഡ്രാമയാണ് ചിത്രം.

author img

By ETV Bharat Kerala Team

Published : Dec 3, 2023, 3:05 PM IST

Neru Official Poster released  Mohanlal movie Neru  Neru Official Poster  Mohanlal  നേര് പുതിയ പോസ്‌റ്ററുമായി മോഹന്‍ലാല്‍  നേര് പുതിയ പോസ്‌റ്റര്‍  മോഹന്‍ലാല്‍  നേര് പോസ്‌റ്റര്‍  നേര് ഔദ്യോഗിക പോസ്‌റ്റര്‍  Mohanlal Jeethu Joseph movie  മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം  Court drama movies  Court drama malayalam movies
Mohanlal movie Neru Official Poster released

മോഹന്‍ലാലിന്‍റേതായി (Mohanlal) റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം 'നേരി'ന്‍റെ പുതിയ പോസ്‌റ്റര്‍ റിലീസ് ചെയ്‌തു (Neru Official Poster). മോഹന്‍ലാലും, പ്രിയാ മണിയും, അനശ്വര രാജനുമാണ് പുതിയ പോസ്‌റ്ററില്‍. ഇതുവരെ പുറത്തിറങ്ങിയ 'നേരി'ന്‍റെ (Neru) പോസ്‌റ്ററുകളില്‍ നിന്നും വളരെ വ്യത്യസ്‌തമാണ് പുതിയ പോസ്‌റ്റര്‍. മോഹന്‍ലാലാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്‌റ്റര്‍ പുറത്തുവിട്ടത്.

'നേരി'ന്‍റേതായി ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകളില്‍ വക്കീല്‍ വേഷത്തിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഒരു കുടുംബ പശ്ചാത്തലത്തില്‍ ഉള്ളതാണ് പുതിയ പോസ്‌റ്റര്‍. വക്കീല്‍ കുപ്പായം ഇല്ലെങ്കിലും മോഹന്‍ലാലിന്‍റെ മുഖത്ത് ഗൗരവം കാണാം. മോഹന്‍ലാലിനൊപ്പമുള്ള പ്രിയാ മണിയുടെയും അനശ്വരയുടെയും മുഖത്തും അതേ ഗൗരവം കാണാം.

  • " class="align-text-top noRightClick twitterSection" data="">

ഡിസംബര്‍ 21നാകും ചിത്രം തിയേറ്ററുകളില്‍ എത്തുക. കോടതിയും, നിയമ യുദ്ധവും കോർത്തിണക്കിയ ഒരു കോർട്ട് റൂം ഡ്രാമയാണ് 'നേര്'. കോടതി മുറിയ്‌ക്കുള്ളിലാണ് സിനിമയുടെ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.

'നേരി'ലൂടെ കോടതി നടപടികൾ തികച്ചും റിയലിസ്‌റ്റിക്കായി അവതരിപ്പിക്കുകയാണ് സംവിധായകന്‍. സിനിമയുടെ കഥാഗതിയിൽ നിരവധി പുതുമകളും വഴിത്തിരിവും സമ്മാനിക്കുമെന്നാണ് സൂചന.

Also Read: മോഹന്‍ലാലും പ്രിയാമണിയും നേര്‍ക്കുനേര്‍? ജീത്തു ജോസഫ് ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍

ജീത്തു ജോസഫ് ആണ് സിനിമയുടെ സംവിധാനം. 'ദൃശ്യം 2'വിന്‍റെ വിജയത്തിന് ശേഷം മോഹന്‍ലാല്‍ - ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ (Mohanlal Jeethu Joseph movie) ഒരുങ്ങുന്ന ചിത്രം കൂടിയാണ് 'നേര്. ഒരിക്കല്‍ കൂടി ഈ കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമാണ്.

മോഹൻലാല്‍, പ്രിയാമണി എന്നിവരെ കൂടാതെ അനശ്വര രാജൻ, സിദ്ദിഖ്, ജഗദീഷ്, ഗണേഷ് കുമാർ, നന്ദു, കലേഷ്, മാത്യു വർഗീസ്, ശ്രീധന്യ, ശാന്തി മായാദേവി, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, രമാദേവി, ഡോ.പ്രശാന്ത്, രശ്‌മി അനിൽ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കും.

'നേരി'ലൂടെ പുതിയൊരു തിരക്കഥാകൃത്തിനെയും ജീത്തു ജോസഫ് മലയാള സിനിമയ്‌ക്ക് പരിചയപ്പെടുത്തുകയാണ്. ശാന്തി മായാദേവിയാണ് 'നേരി'ന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജീത്തു ജോസഫും ശാന്തിയും ചേർന്നാണ് 'നേരി'ന്‍റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. തിരക്കഥാകൃത്ത് ആവാന്‍ തനിക്ക് അവസരവും പ്രചോദനവും നൽകിയത് ജീത്തു ജോസഫ് ആണെന്ന് 'നേരി'ന്‍റെ പൂജാ വേളയില്‍ ശാന്തി മായാദേവി പറഞ്ഞിരുന്നു.

ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ ആണ് നിര്‍മാണം. ആശിർവാദ് സിനിമാസിൻ്റെ 33-ാമത്തെ ചിത്രമാണ് 'നേര്'. അതേസമയം മോഹൻലാലിനൊപ്പമുള്ള ജീത്തു ജോസഫിന്‍റെ നാലാമത്തെ ചിത്രവും, ആശിർവാദ് സിനിമാസിനൊപ്പമുള്ള അഞ്ചാമത്തെ ചിത്രവുമാണ് 'നേര്'. ഇക്കാര്യം ജീത്തു ജോസഫ് തന്നെയാണ് മുമ്പൊരിക്കല്‍ വ്യക്തമാക്കിയത്.

സതീഷ് കുറുപ്പ് ഛായാഗ്രഹണവും വി.എസ് വിനായക് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. വിനായക് ശശികുമാറിൻ്റെ ഗാനരചനയ്‌ക്ക് വിഷ്‌ണു ശ്യാം ആണ് സംഗീതം. ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് - സോണി ജി സോളമൻ, എസ്.എ ഭാസ്ക്കരൻ, അമരേഷ് കുമാർ, കലാസംവിധാനം - ബോബൻ, കോസ്റ്റ്യൂം ഡിസൈൻ - ലിൻ്റോ ജീത്തു, മേക്കപ്പ് - അമൽ ചന്ദ്ര, സ്‌റ്റില്‍സ് - ബന്നറ്റ് എം വർഗീസ്, ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ദു പനയ്ക്കൽ, പ്രൊഡക്ഷൻ മാനേജേഴ്‌സ്‌ - ശശിധരൻ കണ്ടാണിശ്ശേരിൽ, പാപ്പച്ചൻ ധനുവച്ചപുരം എന്നിവരും നിര്‍വഹിക്കുന്നു.

Also Read: മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം 'നേര്' തിയേറ്ററുകളിലേക്ക് ; റിലീസ് തീയതി പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.