ന്യൂഡൽഹി: മൺസൂൺ വിളകളുടെ എംഎസ്‌പി ഉയർത്താനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തെ പ്രശംസിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ. കർഷകരുടെ വരുമാനം ഇരട്ടിയായി ഉയർത്താനായി മോദി സർക്കാർ എടുത്ത ദൃഡനിശ്ചയമാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ ഒരു തീരുമാനം സ്വീകരിച്ചതിൽ പ്രധാനമന്ത്രി മോദിയോട് നന്ദി അറിയിക്കുകയാണെന്നും നദ്ദ ട്വിറ്ററിൽ കുറിച്ചു.
Also Read: കർഷകരുമായി ചർച്ചയ്‌ക്ക് തയ്യാറെന്ന് നരേന്ദ്ര സിംഗ് തോമർ
2021-22 വിപണന സീസണിൽ എല്ലാ മൺസൂൺ വിളകൾക്കും മിനിമം സപ്പോർട്ട് പ്രൈസ് വർധിപ്പിക്കാൻ സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി (സിസിഇഎ) ബുധനാഴ്ച അംഗീകാരം നൽകിയിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് എംഎസ്‌പിയുടെ ഏറ്റവും ഉയർന്ന വർധനവ് എള്ളിനാണ് ശുപാർശ ചെയ്‌തിരിക്കുന്നത്. ക്വിന്‍റലിന് 452 രൂപയാണ് ശുപാർശ ചെയ്‌തിരിക്കുന്ന എംഎസ്‌പി. വൻപയർ, ഉഴുന്ന് പരിപ്പ് എന്നിവയ്ക്ക് ക്വിന്‍റലിന് 300 രൂപയുടെ എംഎസ്‌പിയും ശുപാർശ ചെയ്‌തിട്ടുണ്ട്.