ETV Bharat / bharat

Tomoto Free| 'മൊബൈലിനൊപ്പം ഒരു കിലോ തക്കാളി സൗജന്യം', യുപിയിൽ വ്യത്യസ്‌ത ഓഫറുമായി വിൽപനക്കാരൻ - ഓഫർ

രാജ്യത്ത് തക്കാളി വില ഉയർന്ന സാഹചര്യത്തിൽ മൊബൈലിനൊപ്പം തക്കാളി സൗജന്യമായി നൽകുമെന്ന ഓഫറുമായി മൊബൈൽ വിൽപ്പനക്കാരൻ

tomoto  tomoto price  Tomoto Free  one kg tomato free per mobile  mobile shopkeeper offers Tomoto Free  മൊബൈൽ വിൽപ്പനക്കാരൻ  മൊബൈലിനൊപ്പം തക്കാളി സൗജന്യം  തക്കാളി സൗജന്യം  ഒരു മൊബൈലിനൊപ്പം ഒരു കിലോ തക്കാളി  ഓഫർ  തക്കാളി
Tomoto Free
author img

By

Published : Jul 2, 2023, 4:31 PM IST

Updated : Jul 2, 2023, 5:40 PM IST

തക്കാളി സൗജന്യമായി നൽകി മൊബൈൽ വിൽപന

ലഖ്‌നൗ : പച്ചക്കറി വില അടുത്തിടെ കുതിച്ചുയർന്നതിനാൽ പ്രതിസന്ധിയിലായത് സാധാരണക്കാരാണ്. പ്രതിദിന ശമ്പളം കൊണ്ട് കുടുംബം നയിക്കുന്നവരെയുൾപ്പടെ വെട്ടിലാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പച്ചക്കറി വിപണിവില. ഇതിൽ ഏറ്റവും കൂടുതൽ വില ഉയർന്നത് തക്കാളിക്കായിരുന്നു. എന്നാൽ ഈ വിലക്കയറ്റത്തെ തന്നെ മറ്റൊരു കച്ചവടക്ക വിദ്യയാക്കി മാറ്റിയിരിക്കുകയാണ് ഉത്തർ പ്രദേശിലെ ഒരു മൊബൈൽ ഷോപ്പ് ഉടമ.

ഉത്തർ പ്രദേശിലെ ബാഗ്‌പത് ഗ്രാമത്തിലാണ് സംഭവം. ഇവിടെ മൊബൈൽ ഷോപ്പ് നടത്തുന്ന ഉപേന്ദ്ര കുമാർ എന്നയാളാണ് തന്‍റെ കടയിലേയ്‌ക്ക് ആളുകളെ ആകർഷിക്കാൻ തക്കാളി വില പ്രയോജനപ്പെടുത്തിയത്. പണപ്പെരുപ്പം കാരണം മൊബൈൽ വിൽപന മോശമായ സാഹചര്യത്തിൽ ഉപേന്ദ്ര സവിശേഷമായ ഓഫർ പ്രഖ്യാപിച്ചു. 'ഒരു മൊബൈൽ വാങ്ങുമ്പോൾ ഒരു കിലോ തക്കാളി സൗജന്യം'.

മൊബൈലിനൊപ്പം തക്കാളിയും വീട്ടിലെത്തും : വാഗ്‌ദാനം മാത്രമല്ല, കടയിലെത്തുന്ന ഉപഭോക്താക്കൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നുമുണ്ട്. തക്കാളിക്ക് വില കൂടിയ സാഹചര്യത്തിൽ സാധാരണക്കാരുടെ താത്‌പര്യം മുൻനിർത്തിയാണ് ഇത്തരം ഒരു ഓഫർ വച്ചതെന്ന് ഉപേന്ദ്ര പറയുന്നു. വില ഉയർന്ന സാഹചര്യത്തിൽ തക്കാളി വാങ്ങാൻ മടിക്കുന്നവർക്കും അതേസമയം മൊബൈൽ വാങ്ങാൻ താത്‌പര്യപ്പെട്ടിരിക്കുന്നവരെയും ഒരു പോലെ ആകർഷിക്കുന്നതാണ് ഈ ഓഫർ.

ഇത് കണ്ട് മാത്രം പലരും കടയിൽ മൊബൈൽ ഫോൺ വാങ്ങാൻ എത്തിയതായി ഉപഭോക്താക്കൾ തന്നെ പറയുന്നു. തക്കാളി ഇല്ലാതെയാണ് നിലവിൽ പച്ചക്കറി വാങ്ങുന്നതെന്നും മൊബൈൽ എവിടെ നിന്നെങ്കിലും വാങ്ങാമെന്നിരിക്കെ ഉപേന്ദ്രയുടെ കടയിൽ നിന്നും വാങ്ങിയാൽ ഒരു കിലോ തക്കാളി കൂടി വീട്ടിലേയ്‌ക്ക് പോരുമെന്നാണ് ഉപഭാക്താവിന്‍റെ പ്രതികരണം.

also read : International Biryani Day| ബിരിയാണി എന്ന വികാരം...ഇത് ആരുടെ കിസ്‌മത്ത്; രാജകീയ അടുക്കളയില്‍ നിന്ന് സാധാരണക്കാരിലെത്തിയ വിഭവം

കുതിച്ചുയർന്ന് തക്കാളി വില : രാജ്യത്ത് കഴിഞ്ഞ ദിവസങ്ങിൽ ഒരു കിലോ തക്കാളിയുടെ വില 80 രൂപ മുതൽ 100 രൂപ വരെയായിരുന്നു. ചൂടും കനത്ത മഴയും കൃഷിയെ കാര്യമായി ബാധിച്ചതാണ് വില ഉയർന്നതിന് കാരണമായത്. 40 ഉം 50 ഉം രൂപ വിലയിൽ നിന്നാണ് 100 രൂപയിലേക്ക് തക്കാളി വില ഉയർന്നത്. ന്യൂഡൽഹിയിൽ കിലോയ്‌ക്ക് 80 രൂപയാണെന്നിരിക്കെ യുപിയിൽ 100 ഉം ചില മൊത്തവിതരണ കേന്ദ്രങ്ങളിൽ 80-90 വരെയാണ് വിപണി വില.

കനത്ത മഴയെത്തുടര്‍ന്ന് കർണാടകയില്‍ തക്കാളി ഉത്‌പാദിപ്പിക്കുന്ന ജില്ലകളായ ചിക്കബല്ലാപ്പൂർ, രാമനഗര, ചിത്രദുർഗ, ബെംഗളൂരു റൂറൽ, കോലാർ എന്നിവിടങ്ങളിൽ നിന്നുള്ള തക്കാളിയുടെ വിതരണത്തിൽ കാര്യമായ തടസമുണ്ടായതായി കച്ചവടക്കാർ പറഞ്ഞു. പത്ത് ദിവസത്തിനുള്ളിലാണ് തക്കാളി വില കുതിച്ചുയർന്നതെന്നും കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നതാണ് നിലവിലെ വിലക്കയറ്റമെന്നും വിതരണക്കാർ പറയുന്നു.

also read : Tomato price| നൂറ് കടന്ന് തക്കാളി വില; ഇനിയും ഉയരുമെന്ന് വ്യാപാരികള്‍

Last Updated : Jul 2, 2023, 5:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.